
രാജ്യവ്യാപകമായി സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട് യുപിഐ ഇടപാടുകള്‍. ഗൂഗിള്‍ പേ അടക്കമുള്ള യുപിഐ ആപ്പുകളിലൂടെ പണമിടപാട് നടത്താനാകുന്നില്ലെന്ന് ഒരു വിഭാഗം ഉപഭോക്താക്കള്‍ അറിയിച്ചു. ട്രാക്കിങ് വെബ്‌സൈറ്റായ ഡൗണ്‍ഡിറ്റക്ടറിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഇന്ന് വൈകീട്ട് ആറ് മണി മുതല്‍ യുപിഐ പേമെന്റുകളില്‍ തടസം നേരിടുന്നുണ്ട്. ഇത് സംബന്ധിച്ച് 3000ല്‍ അധികം പരാതികള്‍ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
83 ശതമാനം ആളുകളും പേമെന്റുകള്‍ നടത്തുന്നതിലാണ് പ്രശ്‌നം നേരിട്ടത്. നാല് ശതമാനം ഉപഭോക്താക്കള്‍ ആപുകളിലും പ്രശ്‌നം നേരിട്ടിട്ടുണ്ട്. നിരവധി പേരാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ യുപിഐ 'പണിമുടക്കി'ല്‍ പ്രതികരണങ്ങളുമായെത്തുന്നത്.
#UPI is down, Cash wil always be the king pic.twitter.com/4HPJjBXzSh
— Faraz Wadhwania (@IamFarazW) March 26, 2025
'യുപിഐ അതിന്റെ സ്വാധീനം തെളിയിച്ചിരിക്കുന്നു. കയ്യില്‍ പണം കൊണ്ട് നടക്കുന്നത് എല്ലാവരും നിര്‍ത്തി. യുപിഐ പണിമുടക്കിയിരിക്കുന്നു, ഇപ്പോള്‍ മരിക്കുന്നതിന് തുല്യമായ സാഹചര്യമായിരിക്കുന്നു', എന്നാണ് ഒരു എക്‌സ് ഉപഭോക്താവ് കുറിച്ചത്.
Content Highlights: Glitch In UPI Payments, Users Complain Transactions Not Going Through