ഗ്രോക്ക് എഐ ഇനി ടെലഗ്രാമിലും; വാട്‌സ് ആപ്പില്‍ മെറ്റയോടെന്ന പോലെ ചാറ്റ് ചെയ്യാം

ഗ്രോക്കിനോട് സംശയങ്ങള്‍ ചോദിക്കുകയോ ചാറ്റു ചെയ്യുകയോ ആവാം

dot image

ലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുളള എക്സ് എഐ പുറത്തിറക്കിയ ഗ്രോക് എഐ ചാറ്റ്ബോട്ട് ഇനി ടെലഗ്രാമിലും. ഗ്രോക് തന്നെയാണ് എക്സ് പോസ്റ്റിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ടെലഗ്രാമില്‍ ഒഫീഷ്യല്‍ ചാറ്റ്ബോട്ടായാണ് ഗ്രോക് ലഭ്യമാവുക. മെസേജിംഗ് ആപ്പായ വാട്‌സ് ആപ്പില്‍ മെറ്റ എഐ എങ്ങനെയാണോ നാം ഉപയോഗിക്കുന്നത് അതുപോലെ ടെലഗ്രാമില്‍ ഗ്രോക് ഉപയോഗിക്കാം. ഗ്രോക്കിനോട് സംശയങ്ങള്‍ ചോദിക്കുകയോ ചാറ്റു ചെയ്യുകയോ ആവാം.

Also Read:

അതേസമയം, അങ്ങനെ ഫ്രീയായി ഗ്രോക് ഉപയോഗിക്കാനൊന്നും കഴിയില്ല. നിലവില്‍ ടെലഗ്രാമിന്റെ പ്രീമിയം വേര്‍ഷന്‍ സബ്സ്‌ക്രൈബേഴ്സിനു മാത്രമാണ് ഗ്രോക് ലഭ്യമാവുക. ഇന്ത്യയില്‍ പ്രതിമാസം 179 രൂപയാണ് പ്രീമിയത്തിനായി ടെലഗ്രാം ഈടാക്കുന്നത്. 2,399 രൂപയാണ് ഒരു വര്‍ഷത്തേക്ക് പ്രീമിയം സബ്സ്‌ക്രിപ്ഷന്. ആപ്പില്‍ പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ എടുക്കുന്നതു വഴി ഇമേജ് ജനറേഷന്‍ മുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കുന്നതു വരെയുളള ബേസിക് എഐ ഫീച്ചേഴ്സാണ് ലഭിക്കുക.

ഡീപ്പ് സെര്‍ച്ച് ഉള്‍പ്പെടെയുളള മറ്റ് ഫീച്ചേഴ്സ് ഉപയോഗിക്കാന്‍ ഗ്രോക് ആപ്പ് തന്നെ ഡൗണ്‍ലോഡ് ചെയ്യേണ്ടിവരും. ഗ്രോക്കിന്റെ പേരില്‍ നിരവധി വ്യാജ ഗ്രോക് എഐ ചാറ്റ്ബോട്ടുകള്‍ ആപ്പില്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ടെലഗ്രാം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അടുത്തിടെ, ടെലഗ്രാം ഉപയോക്താക്കളുടെ എണ്ണം മാര്‍ച്ചില്‍ 1 ബില്ല്യണ്‍ കഴിയുമെന്ന് ടെലഗ്രാം ഫൗണ്ടറായ പവേല്‍ ദുറോവ് പറഞ്ഞിരുന്നു. മെസേജിംഗ് ആപ്പായ വാട്ട്സ് ആപ്പിനെയും അദ്ദേഹം പരിഹസിച്ചു. ടെലഗ്രാമിന്റെ ചീപ്പ് കോപ്പിയാണ് വാട്ട്സ്ആപ്പെന്നാണ് പവേല്‍ പറയുന്നത്.

എക്സ് എഐ പുറത്തിറക്കിയ ഗ്രോക് ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടികള്‍ നല്‍കിയാണ് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. 2023 ല്‍ മസ്‌ക് പുറത്തിറക്കിയ ട്രൂത്ത് ജിപിടിയാണ് പിന്നീട് ഗ്രോക് എഐ ആയി മാറിയത്. എക്സ് ഉപയോക്താക്കളുടെ പോസ്റ്റുകള്‍ മനസിലാക്കി ഏറ്റവും ലേറ്റസ്റ്റായ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഗ്രോക് ഉത്തരങ്ങള്‍ നല്‍കുന്നത്.

Content Highlights: Elon Musk Confirms Grok AI Chatbot Now Available For Telegram Users

dot image
To advertise here,contact us
dot image