ടിക് ടോക് വില്‍ക്കുന്നുണ്ടോ? ഡീല്‍ ഉറപ്പിക്കുകയാണെങ്കില്‍ ചൈനയുടെ താരിഫ് കുറയ്ക്കാമെന്ന് ട്രംപ്

ചൈനീസ് മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ് ടിക് ടോക്കിന്റെ ഉടമസ്ഥതയില്‍ നിന്ന് ഒഴിഞ്ഞില്ലെങ്കില്‍ നിരോധനം ഏര്‍പ്പെടുത്താനാണ് തീരുമാനം

dot image

ടിക് ടോക് വില്‍പന ഉറപ്പിക്കുന്നതിനായി ചൈനയുടെ താരിഫ് കുറയ്ക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദേശീയ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ടിക് ടോക് നിരോധിക്കാന്‍ നിര്‍ദേശിക്കുന്ന ബില്‍ യുഎസ് ജനപ്രതിനിധി സഭ പാസ്സാക്കിയിരുന്നു. ചൈനീസ് മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ് ടിക് ടോക്കിന്റെ ഉടമസ്ഥതയില്‍ നിന്ന് ഒഴിഞ്ഞില്ലെങ്കില്‍ നിരോധനം ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇതിനായി ഏപ്രില്‍ അഞ്ചുവരെയാണ് ഡെഡ്‌ലൈന്‍ നല്‍കിയിരുന്നത്.

ഇക്കാര്യത്തില്‍ ചൈനയാണ് തീരുമാനമെടുക്കേണ്ടതെന്നും അവര്‍ അത് വേഗത്തില്‍ ചെയ്യുമെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു. യുഎസ് നിര്‍ദേശങ്ങള്‍ അനുസരിക്കുന്നതിനായി താരിഫ് എന്തെങ്കിലും കുറച്ചുകൊടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ പരാമര്‍ശങ്ങളോട് ടിക് ടോക് പ്രതികരിച്ചിട്ടില്ല.

ടിക് ടോക്കും മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സും ലൊക്കേഷന്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുളള സെന്‍സിറ്റീവ് ഉപയോക്തൃ ഡേറ്റ ചൈനീസ് സര്‍ക്കാരിന് കൈമാറുന്നതായി അമേരിക്ക ആശങ്ക പ്രകടിപ്പിച്ചിരുന്നു. ടിക് ടോക് പ്ലാറ്റ്‌ഫോമിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായും ആശങ്കപ്പെട്ടിരുന്നു.

170 കോടി അമേരിക്കന്‍ ഉപയോക്താക്കളാണ് ടിക് ടോക്കിനുള്ളത്. കൂടുതലും യുവാക്കളാണ് ആപ്പ് ഉപയോഗിക്കുന്നത്. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി 2020ല്‍ ഇന്ത്യ ടിക് ടോക് നിരോധിച്ചിരുന്നു.

Content Highlights: US President Donald Trump says he may cut tariffs on China to help seal a deal for TikTok to be sold by its owner ByteDance.

dot image
To advertise here,contact us
dot image