'ആപ്പിൾ, സാംസങ് പ്ലീസ് സ്റ്റെപ്പ് ബാക്ക്, ഗൂഗിൾ പിക്‌സൽ വരുന്നു'; കിടിലൻ ഫീച്ചറുകളുമായി പിക്‌സൽ 9എ

വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും ഫോണിന് സുരക്ഷ നൽകുന്നതില്‍ IP68 റേറ്റിങുമായിട്ടാണ് ഫോൺ എത്തുന്നത്

dot image

കാത്തിരിപ്പിനൊടുവിൽ ഗൂഗിൾ പിക്‌സലിന്റെ ഏറ്റവും പുതിയ ഫോണായ പിക്‌സൽ 9എ ഇന്ത്യയിലേക്ക് എത്തുന്നു. ഏപ്രിൽ 16 നാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. ഗൂഗിൾ തന്നെയാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന്റെ തീയതി പുറത്തുവിട്ടത്.

ഐറിസ് ബ്ലു, ഒബ്‌സിഡയൻ ബ്ലാക്ക്, പോർസലൈൻ വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലായി എത്തുന്ന ഗൂഗിൾ പിക്‌സൽ ഫ്‌ലിപ്കാർട്ട് വഴി ഓൺലൈനായും റിലയൻസ് ഡിജിറ്റൽ, ടാറ്റ ക്രോമ തുടങ്ങിയ തിരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളിൽ ഓഫ്‌ലൈനായുമാണ് വിൽപനയ്ക്ക് എത്തുക.

49,999 രൂപയായിരിക്കും പിക്‌സൽ 9എയുടെ ഇന്ത്യയിലെ വില. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളിൽ 3,000 രൂപ ഇളവും ലഭിക്കും. 6.3 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. 2,700 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും പുതിയ പിക്‌സൽ 9എ യ്ക്ക് ഉണ്ട്. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമുള്ള ടെൻസർ ജി4 പ്രോസസറാണ് പുതിയ ഫോണിനുള്ളത്, കോമ്പോസിറ്റ് മാറ്റ് ഗ്ലാസ് ബാക്ക് ഉള്ള പിക്‌സൽ സാറ്റിൻ മെറ്റൽ ഫ്രെയിം ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. 185.9 ഗ്രാം ഭാരവും 8.9 എംഎം കനവും മാത്രമാണ് പിക്‌സൽ 9 എയ്ക്കുള്ളത്. 23W വയേഡ് ചാർജിങ് ഉള്ള ഫോണിന് ക്വി വയർലെസ് ചാർജും നൽകിയിട്ടുണ്ട്. 5,100mAh ബാറ്ററിയാണ് പിക്‌സൽ 9എയ്ക്കുള്ളത്.

വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും ഫോണിന് സുരക്ഷ നൽകുന്നതില്‍ IP68 റേറ്റിങുമായിട്ടാണ് ഫോൺ എത്തുന്നത്. ആൻഡ്രോയിഡ് 15യിൽ എത്തുന്ന പിക്‌സൽ 9എയ്ക്ക് 7 വർഷത്തെ ഒഎസ്, സേഫ്റ്റി, പിക്‌സൽ ഡ്രോപ്പ് അപ്‌ഡേറ്റുകൾ ലഭ്യമാകുമെന്നാണ് കമ്പനി നൽകിയിരിക്കുന്ന ഉറപ്പുകൾ.

48എംപി പ്രൈമറി കാമറയും 13 എംപി അൾട്രാവൈഡ് ലൈൻസുമുള്ള ഡ്യുവൽ കാമറയും ഫോണിന് നൽകിയിട്ടുണ്ട്. 13എംപി ഉള്ള ഫ്രണ്ട് കാമറയും പിക്‌സൽ 9എയുടെ പ്രത്യേകതയാണ്. ആഡ് മി, ബെസ്റ്റ് ടേക്ക്, മാജിക് എഡിറ്റർ, നൈറ്റ് സൈറ്റ്, ആസ്‌ട്രോഫോട്ടോഗ്രഫി, പനോരമ വിത്ത് നൈറ്റ് സൈറ്റ്, മാജിക് ഇറേസർ തുടങ്ങിയ എഐ ഫീച്ചറുകളും പുതിയ പിക്‌സൽ 9എയിൽ നൽകുന്നുണ്ട്.

ഗൂഗിളിന്റെ ജെമിനി എഐയുടെ സേവനവും പിക്‌സൽ 9എയിൽ ലഭ്യമാണ്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ, ഫേസ് അൺലോക്ക് എന്നിവയും പിക്‌സൽ 9എയിൽ നൽകിയിട്ടുണ്ട്.

Content Highlights: Google Pixel 9a coming to india price and other details

dot image
To advertise here,contact us
dot image