സോഷ്യൽ മീഡിയയിൽ ഹിറ്റായ ജിബിലി ഇമേജുകൾ എങ്ങനെ ഉണ്ടാക്കാം? ട്രെൻഡ് ഔട്ട് ആവേണ്ട, ഇങ്ങനെ ചെയ്താൽ മതി

പ്രധാനമായും രണ്ട് തരത്തിലാണ് ചാറ്റ്ജിപിടിയിൽ ജിബിലി ഇമേജുകൾ നിർമിക്കാൻ സാധിക്കുന്നത്

dot image

സോഷ്യൽ മീഡിയയിൽ മൊത്തം ജിബിലി ഇമേജ് മയമാണ്. ജാപ്പനീസ് അനിമേഷൻ സ്റ്റൈലിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഫീഡുകളിൽ നിറയുന്നത്. ജാപ്പനീസ് ആനിമേറ്റർ ഹയാവോ മിയാസാക്കിയുടെ അനിമേഷൻ സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജിബിലി (Ghibli) സ്റ്റൈലിൽ ചിത്രങ്ങൾ നിർമിക്കുന്നത്.

ഹയാവോ മിയാസാക്കിയുടെ സ്റ്റുഡിയോ ജിബിലി നിർമിച്ച അനിമേഷനുകളുടെ പ്രധാന പ്രത്യേകത കൈകൊണ്ട് വരച്ച ആനിമേഷൻ ചിത്രങ്ങളായിരുന്നു. ചാറ്റ്ജിപിടിയാണ് നിലവിൽ ജിബിലി സ്റ്റെൽ ഇമേജ് ലഭ്യമാക്കിയിരിക്കുന്നത്. എങ്ങനെയാണ് ചാറ്റ്ജിപിടിയിൽ ജിബിലി ഇമേജുകൾ ഉണ്ടാക്കുന്നതെന്ന് നോക്കാം.

ജിബിലി ഇമേജ് ഉണ്ടാക്കുന്നതിന് ആദ്യം ചാറ്റ് ജിപിടി പ്ലസ് ആക്‌സസ് ഉപഭോക്താക്കൾക്ക് ഉണ്ടാവണം. ചാറ്റ്ജിപിടിയുടെ പ്രീമിയം ഉപയോക്താക്കൾക്കും ജിബിലി ഫീച്ചർ ലഭിക്കും. പ്രധാനമായും രണ്ട് തരത്തിലാണ് ചാറ്റ്ജിപിടിയിൽ ജിബിലി ഇമേജുകൾ നിർമിക്കാൻ സാധിക്കുന്നത്.

1 - നിലവിൽ ലഭ്യമായ ചിത്രങ്ങളെ ജിബിലി മോഡലിലേക്ക് മാറ്റുന്നതാണ് ആദ്യത്തെ രീതി. ഇതിനായി ചാറ്റ്ജിപിടി അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം. ജിബിലി മോഡിലേക്ക് ആക്കേണ്ട ചിത്രം ചാറ്റ്ജിപിടിയിലേക്ക് അപ്‌ലോഡ് ചെയ്ത്, ചിത്രം ജിബിലി മോഡൽ ആക്കി റീ എഡിറ്റ് ചെയ്യാനായി പ്രോംപ്റ്റ് നൽകുക. ജിബിലി ഇമേജ് ജനറേറ്റ് ആവുകയും നിങ്ങൾക്ക് അത് ഡൗൺലോഡ് ചെയ്യാനും സാധിക്കും.

2 - മറ്റൊന്ന് ചാറ്റ്ജിപിടിക്ക് പ്രോംപ്റ്റ് നൽകി പുതിയ തരത്തിലുള്ള ഇമേജുകൾ നിർമിച്ചെടുക്കാം. ഉദാഹരണത്തിന് ഒരു ആൺകുട്ടി നായക്കുട്ടിയെ കളിപ്പിക്കുന്ന ഒരു ചിത്രമാണ് വേണ്ടതെങ്കിൽ 'Generate a Studio Ghibli-style image of a boy play with a Dog' എന്ന പ്രോംപ്റ്റ് നൽകിയാൽ മതി.

നിലവിൽ മറ്റ് എഐ പ്ലാറ്റ്‌ഫോമുകളും സമാനമായ രീതിയിൽ ഇമേജുകൾ നിർമിച്ച് നൽകുന്നുണ്ട്. മസ്‌കിന്റെ ഗ്രോ എഐ പ്ലാറ്റ്‌ഫോമിലും സമാനമായ രീതീയിൽ പ്രോംപ്റ്റ് നൽകി ഇമേജുകൾ ജനറേറ്റ് ചെയ്യാം. എന്നാൽ നിലവിലെ അപ്‌ഡേറ്റ് പ്രകാരം ചാറ്റ്ജിപിടിയുടെ അത്രയും കൃത്യത ഗ്രോയ്ക്ക് ലഭ്യമല്ല.

അതേസമയം ജിബിലി ഇമേജ് ജനറേഷൻ ആളുകൾ വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയതോടെ നിയന്ത്രണങ്ങൾ ആവശ്യമായി വരുമെന്ന് ചാറ്റ്ജിപിടി സ്ഥാപകൻ സാംആൾട്മാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Content Highlights: How to create Ghibli images that are a hit on social media

dot image
To advertise here,contact us
dot image