
പരസ്യങ്ങളില്ലാതെ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉപയോഗിക്കുന്നതിനായി ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കാന്‍ മെറ്റ. പ്രതിമാസം 14 ഡോളര്‍(1190 രൂപ) ഈടാക്കാനാണ് നീക്കം. നിലവില്‍ യൂറോപ്യന്‍ യൂണിയനിലെ ഉപയോക്താക്കളില്‍ നിന്ന് മാത്രമാണ് പണം ഈടാക്കുന്നത്.
സൗജന്യമായി ഈ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവര്‍ക്ക് അത് തുടരാം. പക്ഷെ പരസ്യങ്ങളെ കുറിച്ച് പരാതിപ്പെടരുതെന്ന് മാത്രം. ഒരു കോംബോ ഓഫറും മെറ്റ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇതുപ്രകാരം ഇന്‍സ്റ്റഗ്രാം-ഫെയ്‌സ്ബുക്ക് പരസ്യങ്ങളില്ലാതെ ഉപയോഗിക്കുന്നതിനായി 17 ഡോളര്‍ നല്‍കിയാല്‍ മതിയാകും. എന്നാല്‍ ഇവ മൊബൈലില്‍ ഉപയോഗിക്കാനാവില്ല. ഡെസ്‌ക്ടോപ്പില്‍ മാത്രമായിരിക്കും ഈ ഓഫര്‍ ലഭ്യമാകുക.
മെറ്റയ്‌ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ സാങ്കേതിക നിയമങ്ങള്‍ കടുപ്പിച്ചിരുന്നു. ഇതിനെതിരെ പോരാടുന്നതിനിടയിലാണ് അല്പം കടുത്ത നീക്കത്തില്‍ മെറ്റ മുതിരുന്നത്. ഓണ്‍ലൈന്‍ ഹിസ്റ്ററിയുടെ അടിസ്ഥാനത്തില്‍ പരസ്യങ്ങള്‍ തള്ളുന്നത് നിയന്ത്രിക്കണമെന്ന് ടെക് കമ്പനികളോട് റെഗുലേറ്റേഴ്‌സ് ഇവിടെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നീക്കം.യുഎസ് സര്‍ക്കാരും ഇതുസംബന്ധിച്ച് മെറ്റയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Instagram Users In Europe Could Be Charged $14 Per Month To Go Ad-Free: Know Why