
മൊബൈൽ സേവനം മുടങ്ങിയാൽ ടെലികോം കമ്പനികൾ ഉപയോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുന്ന വ്യവസ്ഥ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ട്രായ് നേരത്തെ നൽകിയ നിർദേശമാണ് നാളെ മുതൽ പ്രാബല്യത്തിൽ വരിക.
24 മണിക്കൂറെങ്കിലും ഒരു ജില്ലയിൽ സേവനം മുടങ്ങിയാൽ അവിടെ രജിസ്റ്റർ ചെയ്തിരിക്കുന്ന നെറ്റ്‌വർക്ക് ഉപയോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതാണ് വ്യവസ്ഥ. ആ ദിവസത്തെ വാലിഡിറ്റി തുകയാണ് തനിയെ ക്രെഡിറ്റ് ആകുക. 2024ലാണ് ഇങ്ങനെയൊരു തീരുമാനം ട്രായ് പ്രഖ്യാപിച്ചത്. കമ്പനി പുറത്തുവിട്ടിരുന്ന ക്വാളിറ്റി മാനദണ്ഡങ്ങളിൽ ഏതിലെങ്കിലും വീഴ്ച വരുത്തിയാൽ വലിയ പിഴയും നൽകേണ്ടിവരും. ഈ പിഴ ഇപ്പോൾ 50,000ൽ നിന്ന് ഒരു ലക്ഷമാക്കി മാറ്റിയിട്ടുണ്ട്. നെറ്റ്‌വർക്ക് കണക്ഷൻ മികച്ചതാക്കാനും, മികച്ച സർവീസുകൾ ജനങ്ങൾക്ക് നൽകാൻ കമ്പനികളെ പ്രേരിപ്പിക്കുന്നതുമാണ് ഈ നിയമം.
The Standards of Quality of Service of Access (Wireline and Wireless) and Broadband (Wireline and Wireless) Service Regulations, 2024 എന്ന നിയമത്തിന്റെ കീഴിൽ, നിരവധി നിയമലംഘനങ്ങൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം വരെയുള്ള പിഴയാണ് ചുമത്തുക. 24 മണിക്കൂർ കഴിഞ്ഞും നെറ്റ്‌വർക്ക് ശരിയായില്ലെങ്കിൽ, അടുത്ത ബില്ലിങ്ങിലും മറ്റും ഉപഭോക്താവിന് വിലക്കുറവ് ലഭിക്കും. എല്ലാ നെറ്റ്‌വർക്ക് സേവനദാതാക്കളും ഈ നിയമത്തിന്റെ പരിധിയിൽ വരും.
Content Highlights: Compensation for network outrage from april 1