ഈ നാല് കാര്യങ്ങള്‍ ഒരിക്കലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്, പണി കിട്ടും!

ചില കാര്യങ്ങള്‍ ഗൂഗിളിനോട് ചോദിക്കുന്നത് നിങ്ങളെ അപകടത്തിലാക്കിയേക്കാം. ചിലപ്പോള്‍ നിങ്ങള്‍ ജയിലിലടയ്ക്കപ്പെടാം. തമാശയ്ക്കു പോലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ പാടില്ലാത്ത 4 കാര്യങ്ങളിതാ.

dot image

ണ്ടൊക്കെ വിവരങ്ങള്‍ ലഭിക്കാനായി നാം ആശ്രയിച്ചിരുന്നത് പുസ്തകങ്ങളെയായിരുന്നു. കാലം മാറി. ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും നിമിഷങ്ങള്‍ക്കുളളില്‍ ഉത്തരം ലഭിക്കും. ഗൂഗിളിനെയാണ് അതിനായി മിക്കവരും പ്രധാനമായി ഉപയോഗിക്കുന്നത്. ഇന്ന് അറിവുനേടുക എന്നത് ഒരു 'സെര്‍ച്ച്' മാത്രം അകലെയാണ്. എന്നാല്‍ എല്ലാ കാര്യങ്ങളും നമുക്ക് ഗൂഗിളുള്‍പ്പെടെയുളള സെര്‍ച്ച് എഞ്ചിനുകളോട് ചോദിക്കാമോ? ചില കാര്യങ്ങള്‍ ഗൂഗിളിനോട് ചോദിക്കുന്നത് നിങ്ങളെ അപകടത്തിലാക്കിയേക്കാം. ചിലപ്പോള്‍ നിങ്ങള്‍ ജയിലിലടയ്ക്കപ്പെടാം. തമാശയ്ക്കു പോലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ പാടില്ലാത്ത 4 കാര്യങ്ങളിതാ.

1: ബോംബ് നിര്‍മ്മാണം :-ബോംബ് എങ്ങനെയാണ് നിര്‍മ്മിക്കുക എന്ന് ഒരിക്കലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്. കാരണം അത് നിയമവിരുദ്ധമാണ് എന്നുമാത്രമല്ല, സുരക്ഷാ ഏജന്‍സികള്‍ കര്‍ശനമായി നിരീക്ഷിക്കുന്നുമുണ്ട്. സ്‌ഫോടക വസ്തുക്കളോ ആയുധങ്ങളോ ആയി ബന്ധപ്പെട്ട ഏതൊരു സെര്‍ച്ചും അനാവശ്യമായ ശ്രദ്ധ പിടിച്ചുവരുത്തുകയും നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടുകയോ ജയിലിലടയ്ക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്യും.

2: സൗജന്യ സിനിമാ സ്ട്രീമിംഗ് :- സൗജന്യമായി സിനിമ സ്ട്രീമിംഗ് എവിടെ ലഭിക്കുമെന്ന് തിരയുന്നതുള്‍പ്പെടെയുളള മൂവി പൈറസിയില്‍ ഏര്‍പ്പെടുന്നത് നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. കനത്ത പിഴയും തടവുശിക്ഷയും വരെ ലഭിക്കാം.

3: ഹാക്കിംഗ് ട്യൂടോറിയലുകള്‍ :- എങ്ങനെ ഹാക്കിംഗ് ചെയ്യാമെന്നും ഹാക്കിംഗ് സോഫ്റ്റ്‌വെയറുകള്‍ ഏതൊക്കെയെന്നും സെര്‍ച്ച് ചെയ്യുന്നതും നിങ്ങളെ അപകടത്തിലാക്കും. അത്തരം വിവരങ്ങള്‍ ആക്‌സസ് ചെയ്യുന്നതും വിതരണം ചെയ്യുന്നതും നിയമവിരുദ്ധമാണ്. ഗുരുതരമായ പ്രത്യാഘാതങ്ങളുമുണ്ടാകാനിടയുണ്ട്.

4: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ :- ഗര്‍ഭഛിദ്രം, ചൈല്‍ഡ് പോര്‍ണോഗ്രാഫി പോലുളള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സെര്‍ച്ച് ചെയ്യുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇത്തരം ഉളളടക്കമുളള കണ്ടന്റുകള്‍ കാണുന്നത് നിയമവിരുദ്ധമാണെന്ന് മാത്രമല്ല കണ്ടെത്തിയാല്‍ വിചാരണയുള്‍പ്പെടെ നേരിടേണ്ടിവരും.

Content Highlights: Never Search These 4 Things On Google

dot image
To advertise here,contact us
dot image