മറ്റൊരു ഫോണും iQOO Z10-നൊപ്പം എത്തുന്നു; വിശദാംശങ്ങള്‍

ഐക്യൂഒഒ ഇസഡ്10നൊപ്പം പുതിയ ഒരു സ്മാര്‍ട്ട്ഫോണ്‍ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

dot image

iQOO Z10-നൊപ്പം പുതിയ ഒരു സ്മാര്‍ട്ട്ഫോണ്‍ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. Z10-നൊപ്പം Z10X-ഉം അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പാണ് കമ്പനി Z10-ന്റെ ലോഞ്ചുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് Z10-നൊപ്പം Z10എക്സും അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചത്. ഏപ്രില്‍ 11നാണ് ഇരു സ്മാര്‍ട്ട്ഫോണുകളും ഇന്ത്യയില്‍ അവതരിപ്പിക്കുക.

വാനില ഇസഡ്10ന്റെ ഒരു പുതുക്കിയ പതിപ്പാണ് ഇസഡ്10എക്സ്. ഹാന്‍ഡ്‌സെറ്റ് ഡൈമെന്‍സിറ്റി 7300 SoCയില്‍ പ്രവര്‍ത്തിക്കും. ഇസഡ്10ന്റെ 7,300mAh യൂണിറ്റിനെ അപേക്ഷിച്ച് 6,500mAh ബാറ്ററിയുമായാണ് ഇസഡ്10എക്സ് വരിക. വില 13,000ല്‍ താഴെയാകാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇസഡ്10ല്‍ നിന്ന് വ്യത്യസ്തമായി, ഇസഡ്10എക്സില്‍ ചതുരാകൃതിയിലാണ് കാമറ ഡിസൈന്‍. എന്നാല്‍ കര്‍വ്ഡ് ബാക്ക് പാനല്‍ ഡിസൈന്‍ നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. 120hz ഡിസ്പ്ലേ, 44w അതിവേഗ ചാര്‍ജിങ് സംവിധാനം അടക്കം നിരവധി ഫീച്ചറുകളും ഫോണിലുണ്ട്.

Content Highlights: iqoo z10x launch date confirmed

dot image
To advertise here,contact us
dot image