
ജിയോക്ക് ബില്‍ നല്‍കാത്തതിനെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന് ഉണ്ടായ നഷ്ടം 1,757.56 കോടി രൂപ. അടിസ്ഥാനസൗകര്യങ്ങള്‍ പങ്കിടുന്നതുമായി ബന്ധപ്പെട്ടുള്ള കരാര്‍ അടിസ്ഥാനത്തിലുള്ള ബില്ലാണ് ഇത്. 10 വര്‍ഷത്തെ ബില്ലാണ് ബിഎസ്എന്‍എല്‍ ജിയോക്ക് നല്‍കാത്തതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
2014 മുതല്‍ 2024 വരെയുള്ള ബില്ലാണ് നല്‍കാതിരുന്നത്. ബിഎസ്എന്‍എല്‍ ടവറുകളില്‍ ജിയോ ഉപയോഗിക്കുന്ന എല്‍ടിഇ സാങ്കേതികവിദ്യക്കാണ് ജിയോ കരാര്‍ പ്രകാരം പണം നല്‍കേണ്ടത്. കരാര്‍ പ്രകാരം 15 വര്‍ഷത്തേക്കാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ജിയോക്ക് സാധിക്കുക.
ഇതിനുപുറമേ, 2019-20, 2021-22 കാലയളവിലായി 38.36 കോടിയുടെ നഷ്ടവും ബിഎസ്എന്‍എല്ലിന് ഉണ്ടായിട്ടുണ്ട്. ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍മാര്‍ക്ക് നല്‍കുന്ന റവന്യു ഷെയറില്‍ നിന്ന് ലൈസന്‍സ് ഫീസ് ഈടാക്കാത്തതുമൂലമാണ് ഈ നഷ്ടം ഉണ്ടായിരിക്കുന്നത്.
Content Highlights: Government lost Rs 1,757 crore because BSNL failed to bill Reliance Jio: CAG report