
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗം പേരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ഫോണ്‍ അമിതമായി ചൂടാകുക എന്നത്. ഏറെ നേരം നീണ്ടുനില്‍ക്കുന്ന ഫോണ്‍കോളോ, ഗെയിമുകളോ, ജിപിഎസ് ഉപയോഗിക്കുമ്പോഴോ ഒക്കെ ഫോണ്‍ ചൂടാകാറുണ്ട്. സ്മാര്‍ട്ട്ഫോണ്‍ അമിതമായി ചൂടാകുന്നത് നിങ്ങളുടെ ഫോണിന്റെ പ്രകടനത്തെ തടസപ്പെടുത്തുകയും കാലക്രമേണ ബാറ്ററിയുടെ ആയുസ് കുറയ്ക്കുകയും ചെയ്യും. ഫോണ്‍ അമിതമായി ചൂടാകുന്നത് തടയാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കാത്തിടത്ത് ഫോണ്‍ വെക്കുക: അല്‍പ്പനേരത്തേക്കെങ്കിലും ഫോണ്‍ നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നിടത്ത് വെക്കുന്നത് അമിതമായി ചൂടാകാന്‍ കാരണമാകും. അതുകൊണ്ട് തന്നെ എപ്പോഴും ഫോണ്‍ നേരിട്ട് സൂര്യപ്രകാശം എത്തുന്നിടത്ത് വെക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഫോണ്‍ ബാഗിലിടുകയോ, തുണികൊണ്ട് പൊതിയികുയോ ചെയ്യാം.
ഉപയോഗിക്കാത്ത ഫീച്ചറുകള്‍ ക്ലോസ് ചെയ്യാം: ബ്ലൂടൂത്ത്, വൈ-ഫൈ, മൊബൈല്‍ ഡാറ്റ, ലൊക്കേഷന്‍ സേവനങ്ങള്‍ തുടങ്ങിയവ വലിയ അളവില്‍ ബാറ്ററി ഉപയോഗിക്കുന്നവയും ഫോണ്‍ ചൂടാകാന്‍ ഇടയാക്കുന്നവയുമാണ്. ഉപയോഗിക്കാത്ത സമയങ്ങളില്‍ ഇവ ഓഫ് ചെയ്തിടുന്നത് ഫോണിന്റെ ചാര്‍ജ് അധികസമയം നില്‍ക്കാനും ചൂടാകാതിരിക്കാനും സഹായിക്കും.
ഫോണ്‍ കേസ് മാറ്റാം: ഫോണ്‍ അമിതമായി ചൂടാകുന്നുവെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ ഫോണ്‍ കേസ് മാറ്റാം. പിന്നീട് സാധാരണ നിലയിലായതിന് ശേഷം മാത്രം ഫോണ്‍ കേസ് ഇടുന്നതാകും ഉചിതം.
ഫോണില്‍ ഓപ്പണ്‍ ചെയ്തിട്ടിട്ടുള്ള ഉപയോഗിക്കാത്ത ആപ്പുകള്‍ ക്ലോസ് ചെയ്യാം: നിരവധി ആപ്പുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിക്കുന്നത് ഫോണിന്റെ പ്രോസസറിന് കൂടുതല്‍ പ്രഷര്‍ നല്‍കും. ഉപയോഗിക്കാത്ത ആപ്പുകള്‍ ബാക്ഗ്രൗണ്ടില്‍ നിന്ന് നീക്കം ചെയ്യുകയാണ് ഇതിനുള്ള പ്രതിവിധി.
Content Highlights: Is Your Phone Overheating? 5 Easy Tips To Keep It Cool