ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; കിടിലന്‍ പ്ലാനുമായി ബിഎസ്എന്‍എല്‍

പുതിയ പ്ലാനുമായി പൊതുമേഖല ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍

dot image

പുതിയ പ്ലാനുമായി പൊതുമേഖല ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍. 400 രൂപയില്‍ താഴെയുള്ള പുതിയ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ 397 രൂപ പ്ലാന്‍ അനുസരിച്ച് 150 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക.

ഈ പ്ലാന്‍ ഉപയോഗിച്ച് ആദ്യത്തെ 30 ദിവസം അണ്‍ലിമിറ്റഡ് കോളുകള്‍ ലഭിക്കും. കൂടാതെ 2 ജിബി ഡാറ്റ ആദ്യത്തെ 30 ദിവസം പ്രതിദിനം ലഭിക്കും. 30 ദിവസത്തിനുശേഷം ആവശ്യമനുസരിച്ച് പ്ലാനിലേക്ക് ഡാറ്റയും കോളിങ് സേവനവും ചേര്‍ക്കാനും കഴിയും.

കൂടാതെ 100 സൗജന്യ എസ്എംഎസും ഉള്‍പ്പെടുന്നതാണ് പുതിയ പാക്കേജ്. ഏറ്റവും കുറഞ്ഞ തുക ചെലവഴിച്ച് കഴിയുന്നത്ര ദിവസം സിം സജീവമായി സൂക്ഷിക്കേണ്ട ഉപയോക്താക്കള്‍ക്ക്, ഈ പ്ലാന്‍ മികച്ചതാണെന്ന് കമ്പനി അവകാശപ്പെടുന്നു.

Content Highlights: 150 days validity unlimited calling 397 bsnl package

dot image
To advertise here,contact us
dot image