
യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ ചട്ടങ്ങള്‍ ലംഘിച്ച ആപ്പിളിനും മെറ്റയ്ക്കും കോടികള്‍ പിഴ. പരസ്യങ്ങള്‍പ്രദര്‍ശിപ്പിക്കാതിരിക്കുന്നതിനായി മെറ്റ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കുന്നതിനിതിരെയാണ് പിഴ. 1937 കോടിയോളം രൂപയാണ് പിഴയീടാക്കിയിരിക്കുന്നത്.
ആപ്പ്‌സ്റ്റോറിന് പുറത്തുലഭിക്കുന്ന ആപ്പുകള്‍ ഉപയോക്താക്കള്‍ തിരഞ്ഞെടുക്കുന്നത് തടയുന്ന ആപ്പിളിന്റെ പ്രവൃത്തികളുടെ പേരില്‍ 4840 കോടി രൂപയാണ് ആപ്പിളിന് യൂറോപ്യന്‍ യൂണിയന്‍ പിഴയിട്ടത്.
Content Highlights: EU slaps fines on Apple and Meta