
വ്യക്തിഗത സന്ദേശങ്ങളുടെയും കോളുകളുടെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി രൂപകല്‍പന ചെയ്തിരിക്കുന്ന ' അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി' എന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സ് ആപ്പ്. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചര്‍ച്ചകളിലും ലഭ്യമായ ഈ പുതിയ സംവിധാനം അനുസരിച്ച് വാട്സ് ആപ്പിന് പുറത്ത് ഉള്ളടക്കം അനധികൃതമായി പങ്കിടുന്നത് തടയുക എന്നതാണ് ലക്ഷ്യമിടുന്നത്. ഈ പുതിയ സംവിധാനം പ്ലാറ്റ്‌ഫോമിലെ നിലവിലുള്ള എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനിലാണ് നിര്‍മിച്ചിരിക്കുന്നത്. അയച്ച ആള്‍ക്കും സ്വീകര്‍ത്താവിനും മാത്രമേ അവരുടെ സംഭാഷണങ്ങള്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കൂ എന്ന് ഇതിലൂടെ ഉറപ്പാക്കാം.
വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചര്‍ച്ചകളിലും ലഭ്യമായ പുതിയ ക്രമീകരണം വാട്ട്‌സ് ആപ്പിന് പുറത്ത് ഉള്ളടക്കം അനധികൃതമായി പങ്കിടുന്നത് തടയുക എന്നതാണ് ലക്ഷ്യമിടുന്നത്. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ മറ്റുള്ളവരുടെ ചാറ്റുകള്‍ എക്‌സ്‌പോര്‍ട്ട് ചെയ്യുന്നതില്‍നിന്നും, അവരുടെ ഉപകരണങ്ങളിലേക്ക് സ്വയം ഡൗണ്‍ലോഡ് ചെയ്യുന്നതില്‍നിന്നും, AI സവിശേഷതകള്‍ക്കായി സന്ദേശങ്ങള്‍ ഉപയോഗിക്കുന്നതില്‍നിന്നും തടയാന്‍ കഴിയും.
അഡ്വാന്‍സ് ചാറ്റ് പ്രൈവസി സജീവമാക്കുന്നതിന് ഉപയോക്താക്കള്‍ക്ക് chat name ല്‍ ടാപ്പ് ചെയ്ത ശേഷം അടുത്ത ഓപ്ഷന്‍ തിരഞ്ഞെടുക്കാം. വാട്ട്‌സ് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും നിലവില്‍ ഈ അപ്‌ഡേറ്റ് ലഭ്യമാണ്.
Content Highlights :Now you can prevent unauthorized sharing of content outside of WhatsApp