
ആരോഗ്യത്തോടെ ദീര്ഘകാലം ജീവിച്ചിരിക്കുക എന്നത് ഭൂരിഭാഗം പേരുടെയും ആഗ്രഹമാകും. ശരിയായ ഡയറ്റിങ്ങും വ്യായാമവുമൊക്കെ സന്തോഷത്തോടെയുള്ള ആരോഗ്യകരമായ ജീവിതത്തില് നിര്ണായകവുമാണ്. ഇപ്പോള് തന്റെ ആരോഗ്യരഹസ്യം വ്യക്തമാക്കുന്ന 102 വയസുള്ള ഒരു മുത്തശ്ശിയുടെ വീഡിയോയാണ് വൈറലാകുന്നത്.
ഒരു ഇന്സ്റ്റഗ്രാം ഇന്ഫ്ളുവന്സറാണ് വീഡിയോ പങ്കുവെച്ചത്. സന്തോഷത്തോടെയും ആരോഗ്യത്തോടെയുമുള്ള ജീവിതത്തിന്റെ രഹസ്യം എന്താണെന്ന് ജമൈക്കന് സ്വദേശിയായ മുത്തശ്ശിയോട് ചോദിക്കുന്നത് വീഡിയോയില് കാണാം. ഇതിന് അവര് നല്കിയ മറുപടിയും ശ്രദ്ധേയമാണ്.
സ്വയം സ്നേഹിക്കുക എന്നതാണ് ദീര്ഘവും ആരോഗ്യകരവുമായ ജീവിതത്തിന്റെ രഹസ്യമെന്നാണ് മുത്തശ്ശി പറയുന്നത്. താന് തന്നെ ഒരുപാട് സ്നേഹിക്കന്നുണ്ടെന്നും എല്ലാവരും ഇക്കാര്യം പരീക്ഷിക്കണമെന്നും അവര് പറഞ്ഞു. പോസിറ്റീവ് ചിന്തകളാണ് സന്തോഷകരമായ ജീവിതത്തിന്റെ മറ്റൊരു രഹസ്യം. ഒരു പ്രശ്നമുണ്ടാകുമ്പോള് അതാലോചിച്ച് ദുഃഖിച്ചിരിക്കാതെ, പരിഹാരം കണ്ടെത്താന് ശ്രമിക്കണമെന്നും മുത്തശ്ശി പറയുന്നു.
Content Highlights: Jamaican grandma reveals that the secret to a long happy life