
വ്യോമപാത അടച്ചുകൊണ്ടുള്ള പാകിസ്താന്‍ നീക്കത്തിന് പിന്നാലെ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശങ്ങളുമായി ഡിജിസിഎ. അന്താരാഷ്ട്രസര്‍വീസുകളുടെ സമയം കൂടുതന്നതിനാലും സമയങ്ങളില്‍ മാറ്റം വരുന്നതിനാലും യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഡിജിസിഎ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ പാകിസ്താനെതിരെ കടുത്ത നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് പാകിസ്താന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമാതിര്‍ത്തി അടച്ചത്.
ഇതോടെ വിമാനങ്ങളുടെ സമയങ്ങളിലും റൂട്ടുകളിലും മാറ്റമുണ്ടാകുമെന്ന് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അടക്കമുള്ള വിമാനക്കമ്പനികള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശവുമായി ഡിജിസിഎ രംഗത്തെത്തിയത്.
വിമാനക്കമ്പനികള്‍ അവരുടെ സേവനങ്ങളും യാത്രക്കാരുമായുള്ള ആശയവിനിമയവും മെച്ചപ്പെടുത്തണമെന്ന് ഡിജിസിഎ നിര്‍ദേശിച്ചു. വിമായാത്രയുടെ ദൈര്‍ഘ്യം കൂടുന്നതിനാല്‍ ഇന്ധനം നിറക്കുന്നതിനുള്‍പ്പടെ വരുന്ന മാറ്റങ്ങള്‍ കൃത്യമായി യാത്രക്കാരെ അറിയിച്ചിരിക്കണം. ഡിജിസിഎയുടെ പ്രധാന അഞ്ച് നിര്‍ദേശങ്ങള്‍ താഴെ പറയുന്നവയാണ്.
Content Highlights: DGCA issues advisory to airlines on passenger handling due to longer flights