ചെറിയൊരു കാര്യം, എത്തിച്ചത് ആശുപത്രിയില്‍; തായ്‌ലന്‍ഡിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പുമായി യുവതി

ചെറിയൊരു കാര്യം തന്നെ ആശുപത്രിയിലെത്തിച്ചതിനെ കുറിച്ചാണ് യുവതിയുടെ പോസ്റ്റ്

dot image

തായ്‌ലന്‍ഡിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ യുവതി. ചെറിയൊരു കാര്യം തന്നെ ആശുപത്രിയിലെത്തിച്ചതിനെ കുറിച്ചാണ് യുവതിയുടെ പോസ്റ്റ്. തായ്‌ലന്‍ഡിലെ മങ്കി ബേയിലെ നീന്തലിന് ശേഷം തനിക്ക് ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടായതായി ആഞ്ചല ഗിയാക്കസ് എക്‌സില്‍ കുറിച്ചു.

മങ്കി ബേയില്‍ നീന്തുന്നനിടെ അബദ്ധത്തില്‍ കുറച്ച് വെള്ളം ആഞ്ചലയുടെ ഉള്ളിലേക്ക് പോയിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആഞ്ചല ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയിലെത്തുകയായിരുന്നു.

ആഴം കുറഞ്ഞ ആ ബീച്ചില്‍ നീന്തുന്നതിനിടെ അല്‍പം വെള്ളം മാത്രമാണ് ഉള്ളിലേക്ക് പോയത്. പക്ഷെ അത് ബാക്ടീരിയ അണുബാധയുണ്ടാകുന്നതിനാണ് കാരണമായതെന്ന് ആഞ്ചല പറയുന്നു. തന്റെ അനുഭവം മറ്റ് പലര്‍ക്കുമുണ്ടായിട്ടുണ്ടെന്നാണ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും അവര്‍ പറയുന്നുണ്ട്. പ്രദേശത്ത് മതിയായ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ ഇല്ലാത്തതിനാല്‍ തിരക്കേറിയ സമയങ്ങളില്‍ പലപ്പോഴും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വിനോദസഞ്ചാരികള്‍ക്കുണ്ടാകാറുണ്ടെന്നും ആഞ്ചലയുടെ പോസ്റ്റില്‍ പറയുന്നുണ്ട്.

'എനിക്ക് ആരെങ്കിലും ഇത് സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് തന്നിരുന്നെങ്കിലെന്ന് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നുണ്ട്. അതിനാലാണ് ഞാന്‍ നിങ്ങള്‍ക്കീ മുന്നറിയിപ്പ് നല്‍കുന്നത്. എനിക്ക് സംഭവിച്ചത് നിങ്ങള്‍ക്ക് സംഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മനോഹരമായ രാജ്യമാണ് തായ്‌ലന്‍ഡ്', ആഞ്ചല കുറിച്ചു. വീഡിയോ സഹിതമായിരുന്നു യുവതിയുടെ കുറിപ്പ്.

Content Highlights: Woman’s warning after swimming in Thailand lands her in hospital

dot image
To advertise here,contact us
dot image