ഷാരൂഖ് ഖാൻ വീടുമാറി; പണി കിട്ടിയത് കച്ചവടക്കാർക്ക്

ബാന്ദ്രയിലെ പാലി ഹിൽ പ്രദേശത്തുള്ള ഒരു ആഡംബര അപ്പാർട്ട്മെന്‍റിലേക്കാണ് കഴിഞ്ഞ മാസം ഷാരൂഖ് ഖാൻ താമസം മാറി

dot image

ഷാരൂഖ് ഖാനും കുടുംബവും കഴിഞ്ഞ 25 വര്‍ഷങ്ങളായി മുംബൈയിലെ മന്നത്ത് എന്ന ആഡംബര ബംഗ്ലാവില്‍ ആണ് താമസിച്ചിരുന്നത്. അതിനാല്‍ തന്നെ മന്നത്ത് ബംഗ്ലാവ് മുംബൈയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിരുന്നു. ബാന്ദ്ര ബാന്‍ഡ്സ്റ്റാന്‍ഡിന് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന ഈ ബംഗ്ലാവിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ നൂറുകണക്കിന് ആരാധകരാണ് എത്തിയിരുന്നത്. അടുത്തിടെയാണ് നടൻ കുടുംബവുമൊത്ത് വീടുമാറിയത്. ഇതോടെ പെട്ടിരിക്കുന്നത് സ്ഥലത്തെ പ്രദേശിക കച്ചവടക്കാരാണ്.

മന്നത്ത് നവീകരിക്കുന്നതിന് ഭാഗമായി നടൻ മാറി താമസിച്ചതോടെ വീടിനുമുന്നിൽ തിരക്ക് ഒഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചില വീഡിയോകളിൽ, ഷാരൂഖിന്റെ വീടിന് പുറത്തുള്ള പ്രാദേശിക കച്ചവടക്കാര്‍ അവരുടെ ബുദ്ധിമുട്ടുകൾ പങ്കുവെക്കുകയാണ്. നേരത്തെ ഷാരൂഖിനെ കാണാം എന്ന പ്രതീക്ഷയില്‍ ആളുകള്‍ ചിലപ്പോള്‍ ഇവിടെ മണിക്കൂറുകള്‍ നില്‍ക്കുമായിരുന്നു. ഇത് കച്ചവടം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വരുന്ന ആളുകള്‍ ഷാരൂഖ് ഇവിടെ വരില്ലെന്ന് ഉറപ്പാകുന്നതോടെ സ്ഥലം വിടുകയാണ്. കച്ചവടം തീരേ കുറഞ്ഞു എന്നാണ് സ്ഥലത്തെ ഒരു കച്ചവടക്കാരന്റെ പ്രതികരണം.

ഷാരൂഖ് ഖാൻ ഭാര്യ ഗൗരി ഖാന്‍ മക്കളായ ആര്യൻ, സുഹാന, അബ്രാം എന്നിവര്‍ ബാന്ദ്രയിലെ പാലി ഹിൽ പ്രദേശത്തുള്ള ഒരു ആഡംബര അപ്പാർട്ട്മെന്‍റിലേക്കാണ് കഴിഞ്ഞ മാസം താമസം മാറ്റിയത്. നാല് നിലകളുള്ള ഈ കെട്ടിടം ചലച്ചിത്ര നിര്‍മ്മാതാവ് വാഷു ഭഗ്‌നാനിയില്‍ നിന്നാണ് ഷാരൂഖ് വാടകയ്‌ക്കെടുത്തിരിക്കുന്നത്. ഈ കെട്ടിടത്തിന് ഷാരൂഖ് നൽകുന്ന പ്രതിമാസ വാടക 24 ലക്ഷം രൂപയാണെന്നാണ് റിപ്പോർട്ടുകൾ.

Content Highlights: Income of vendors in front of Mannat has decreased after Shah Rukh moved house

dot image
To advertise here,contact us
dot image