
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ വ്യത്യസ്ത ആഘോഷവുമായി ഡൽഹി ക്യാപിറ്റൽസ് താരം കെ എൽ രാഹുൽ. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് വിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ അമിതാവേശം കാട്ടിയ വിരാട് കോഹ്‍ലിക്ക് മറുപടി കൂടിയായിരുന്നു രാഹുലിന്റെ ആവേശം. മത്സരം വിജയിപ്പിച്ചതിന് പിന്നാലെ ഗ്രൗണ്ടിൽ ബാറ്റുകൊണ്ട് ഒരു സാങ്കൽപ്പിക വൃത്തം വരയ്ക്കുകയും ഇത് എന്റെ ഹോം ഗ്രൗണ്ടാണെന്ന് സഹതാരങ്ങളോട് പറയുകയുമായിരുന്നു രാഹുൽ.
Kohli is seen celebrating the wicket, glancing at KL Rahul.
— Radha (@Radha4565) April 11, 2025
After the win Rahul stared at Kohli and said "This Is My Home Ground" 🔥
Look at Kohli's Reaction 😭😭 pic.twitter.com/uJmO74Jck5
മത്സരത്തിന് ശേഷം ചിന്നസ്വാമി സ്റ്റേഡിയത്തെക്കുറിച്ച് പ്രതികരണവുമായി രാഹുൽ രംഗത്തെത്തിയിരുന്നു. 'ചിന്നസ്വാമി സ്റ്റേഡിയം എന്റെ ഹോം ഗ്രൗണ്ടാണ്. മറ്റാരെക്കാളും എനിക്ക് ഈ ഗ്രൗണ്ടിനെക്കുറിച്ച് അറിയാം.' രാഹുലിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലും രാഹുൽ ചിന്നസ്വാമി സ്റ്റേഡിയം തന്റെ ഹോം ഗ്രൗണ്ടാണെന്ന് രാഹുൽ ആവർത്തിച്ചു.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 53 പന്തിൽ ഏഴ് ഫോറും ആറ് സിക്സറും സഹിതം പുറത്താകാതെ 93 റൺസാണ് രാഹുൽ നേടിയത്. ഒരു ഘട്ടത്തിൽ നാലിന് 58 എന്ന് തകർന്ന ഡൽഹിയെ വിജയത്തിലെത്തിച്ചത് രാഹുലിന്റെ പോരാട്ടമാണ്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ആറ് വിക്കറ്റിന്റെ വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 17.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് ലക്ഷ്യത്തിലെത്തി.
Content Highlights: KL Rahul's Aggressive Celebration After Delhi Capitals' 6-Wicket Win Over RCB