ആലപ്പുഴ: സിപിഐഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തില്‍ തര്‍ക്കം. ഏരിയ സെക്രട്ടറി തിരഞ്ഞെടുപ്പിനെ ചൊല്ലിയാണ് ഭിന്നത. ഏരിയ സെക്രട്ടറിയായി സജി ചെറിയാന്‍ നിര്‍ദ്ദേശിച്ച പേര് വെട്ടിയിരുന്നു.
മത്സ്യത്തൊഴിലാളി നേതാവ് സി ശ്യാംജിയെ സെക്രട്ടറി ആക്കാനായിരുന്നു സജി ചെറിയാന്റെ നീക്കം. എന്നാല്‍ എച്ച് സലാം ഇത് തടഞ്ഞു. പകരം വി കെ ബൈജുവിന്റെ പേരാണ് മുന്നോട്ടുവെച്ചത്. ഒടുവില്‍ നറുക്ക് വീണതാകട്ടെ അമ്പലപ്പുഴക്ക് പുറത്തു നിന്നുള്ള ജില്ലാ കമ്മറ്റി അംഗം അഡ്വ ആര്‍ രാഹുലിനും. മുതിര്‍ന്ന നേതാക്കളുടെ എതിപ്പ് മറികടന്ന് ആര്‍ രാഹുലിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. അമ്പലപ്പുഴക്ക് പുറത്തുനിന്നുള്ള ആളെ സെക്രട്ടറി ആക്കിയതില്‍ അണികള്‍ക്കിടയില്‍ലും അഭിപ്രായ ഭിന്നതയുണ്ടെന്നാണ് വിവരം.
Content Highlight: Scuffle in Ambalappuzha area committee