അര്‍ധരാത്രിയില്‍ പെണ്‍കുട്ടികളുടെ വീട്ടിലെത്തി ആണ്‍സുഹൃത്തുക്കളും കാമുകനും; കയ്യാങ്കളി, അറസ്റ്റ്

സംഭവസമയത്ത് പെണ്‍കുട്ടിക്കൊപ്പം പഠനാവശ്യത്തിനായി എത്തിയ മറ്റൊരു വിദ്യാര്‍ത്ഥിനിയും ഉണ്ടായിരുന്നു

dot image

ആലപ്പുഴ: അര്‍ധരാത്രി പെണ്‍കുട്ടികളുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആണ്‍സുഹൃത്തുക്കളും കാമുകന്മാരും തമ്മില്‍ കയ്യാങ്കളി. ആലപ്പുഴയിലാണ് സംഭവം. ശബ്ദം കേട്ട് ഉണര്‍ന്ന കുടുംബം ഇവരെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
കരുവാറ്റ സ്വദേശി വിഷ്ണുനാഥ് (22), അഭിജിത്ത് (19), കുമാരപുരം സ്വദേശി ആദിത്യന്‍, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു ആണ്‍കുട്ടി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

സംഭവസമയത്ത് പെണ്‍കുട്ടിക്കൊപ്പം പഠനാവശ്യത്തിനായി എത്തിയ മറ്റൊരു വിദ്യാര്‍ത്ഥിനിയും ഉണ്ടായിരുന്നു. ഇതിനിടെ രാത്രിയോടെയാണ് ആണ്‍സുഹൃത്തുക്കള്‍ വീട്ടിലെത്തുന്നത്. സെക്കന്റുകളുടെ വ്യത്യാസത്തില്‍ കാമുകന്മാരും വീട്ടിലെത്തി. ഇതോടെ നാലുപേരും ചേരിതിരിഞ്ഞ് വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു.

ശബ്ദം കേട്ടെത്തിയ വീട്ടുകാര്‍ കാണുന്നത് പരസ്പരം പോരടിക്കുന്ന യുവാക്കളെയാണ്. ഇതോടെ ഇവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. മദ്യലഹരിയിലായിരുന്ന ഒരാളെ പ്രദേശവാസികള്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇതിന് പിന്നാലെ രക്ഷപ്പെട്ട മറ്റ് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

രണ്ട് വര്‍ഷത്തോളമായി പെണ്‍കുട്ടികള്‍ ലൈംഗികപീഡനത്തിന് ഇരയായിരുന്നതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Content Highlight: Four including minor arrested for allegedly entering girl's house in Alappuzha

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us