അമിത വേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിന്റെ പിന്നിലിടിച്ചു; യുവതിയ്ക്ക് ദാരുണാന്ത്യം

മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

dot image

ആലപ്പുഴ: ദേശീയപാതയിൽ സ്കൂട്ടറിന്റെ പിന്നിൽ ടോറസ് ലോറിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. ചേർത്തല സ്വദേശി നിഷാമോൾ (39) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. അർത്തുങ്കൽ ബൈപ്പാസിൽ യു-ടേൺ തിരിയുമ്പോൾ സ്കൂട്ടറിൽ ടോറസ് ഇടിച്ചത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട നിർമ്മാണ സാമഗ്രികൾ ഇറക്കിയ ശേഷം എറണാകുളം ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ലോറി. സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. റോഡിലേയ്ക്ക് തെറിച്ച് വീണ നിഷാമോളുടെ തലയിലൂടെ ലോറി കയറിയിറങ്ങിയതായാണ് വിവരം. സംഭവ സ്ഥലത്ത് വെച്ച് തന്നെ യുവതി മരിച്ചിരുന്നു. ലോറി ഡ്രൈവർ അതിഥി തൊഴിലാളിയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Content Highlights: A young woman tragically lost her life after being struck by a Taurus lorry while riding her scooter on the Alappuzha national highway.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us