ചെങ്ങന്നൂർ: ആലപ്പുഴ ചെങ്ങന്നൂരിൽ പാഠഭാഗം പഠിച്ചില്ലായെന്ന പേരിൽ സംസാരശേഷി കുറവുള്ള കുട്ടിയെ ക്രൂരമായി മർദ്ദിച്ച് ട്യൂഷൻ അധ്യാപിക. കുടുംബം പരാതി നൽക്കുമെന്ന് അറിഞ്ഞതോടെ അധ്യാപികയും ഭർത്താവും ചേർന്ന് പണം നൽകി സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെന്നും കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. എന്നാൽ പണം തിരികെ നൽകി ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പതിനഞ്ചോളം കുട്ടികൾടെ മുന്നിൽ വെച്ചാണ് കുട്ടിയെ ഇവർ മർദ്ദിച്ചത്. ചെറിയനാട് നെടുംവരംകോട് സ്വദേശികളായ ദമ്പതികളുടെ മകളാണ് മർദനത്തിന് ഇരയായത്. കുട്ടിയുടെ കാൽപാദം മുതൽ അരയ്ക്ക് താഴെ വരെ മർദ്ദിച്ചതിൻ്റെ മുറിവുകൾ കണ്ടാണ് കുടുംബം മർദ്ദന വിവരം അറിയുന്നത്. വീടിന് സമീപമുള്ള ട്യൂഷൻ സെൻ്ററിലെ അധ്യാപികയായ ഷൈലജയ്ക്ക് എതിരെയാണ് ചെങ്ങന്നൂർ പൊലീസിന് കുടുംബം പരാതി നൽകിയിരിക്കുന്നത്.
content highlights- Didn't learn the lesson; 6th class girl brutally beaten by tuition teacher