ആലപ്പുഴ: അർത്തുങ്കൽ ആൻഡ്രൂസ് ബസലിക്ക തിരുനാൾ പ്രമാണിച്ച് ജനുവരി 20 തിങ്കളാഴ്ച ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ പ്രാദേശിക അവധി. ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും.
അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്‌ത്യാനോസിന്റെ 379-ാം മകരംതിരുനാളിന് 10-നാണ് കൊടിയേറിയത്. 27-ന് ആഘോഷത്തിന് കൊടിയിറങ്ങും.
Content Highlights: holiday for schools colleges govt offices in two taluk in alappuzha due to arthunkal perunnal