പ്രവാസികള്‍ക്ക് സഹായമേകാൻ 'ശുഭയാത്ര'; ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ ഇടംപിടിച്ച് അഭിമാന പദ്ധതികൾ

മടങ്ങിയെത്തുന്ന പ്രവാസികളെ സഹായിക്കുന്നതിന് നോര്‍ക്ക അസിസ്റ്റഡ് ആന്‍ഡ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ്(നെയിം) പദ്ധതി പുതുതായി നടപ്പാക്കി

dot image

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ കേരള നിയമസഭയില്‍ നടത്തിയ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ ഇടംപിടിച്ച് നോർക്ക വകുപ്പിന്റെ അഭിമാന പദ്ധതികള്‍. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പ്രവാസി മലയാളികൾക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പുതുതായി നടപ്പാക്കാന്‍ പോകുന്ന പദ്ധതികള്‍ ഉള്‍പ്പടെയാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഇടംപിടിച്ചത്. പുതുതായി നടപ്പാക്കാനിരിക്കുന്ന നോര്‍ക്ക ശുഭയാത്ര പദ്ധതിയിലൂടെ പ്രവാസവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് സഹായകമാകുന്ന നൈപുണ്യ വികസന വായ്പകള്‍ അനുവദിക്കുമെന്നും ഗവർണർ അറിയിച്ചു.

'മടങ്ങിയെത്തുന്ന പ്രവാസികളെ സഹായിക്കുന്നതിന് നോര്‍ക്ക അസിസ്റ്റഡ് ആന്‍ഡ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ്(നെയിം) പദ്ധതി പുതുതായി നടപ്പാക്കി. പ്രവാസികളുടെ സഹകരണത്തെയും സ്വകാര്യ ബിസിനസുകളെയും പ്രയോജനപ്പെടുത്തി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രവാസികള്‍ക്ക് നൂറുദിന തൊഴിലവസരം സൃഷ്ടിക്കുന്നതിന് ലക്ഷ്യമിടുന്നു.

കഴിഞ്ഞ വര്‍ഷം നോര്‍ക്ക വകുപ്പ് മുഖേന പ്രവാസി മലയാളികളെയും മടങ്ങിയെത്തിയവരെയും സഹായിക്കുന്നതിന് നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് സ്‌കീമിന്(എന്‍ഡിപിആര്‍ഇഎം) കീഴില്‍ റീ ഇന്റഗ്രേഷന്‍ അസിസ്റ്റന്റ്‌സും ദുരിതത്തിലായി തിരികെയെത്തുന്ന പ്രവാസികള്‍ക്ക് സഹായം നല്‍കുന്നതിനുള്ള സാന്ത്വന പദ്ധതി എന്നീ സുപ്രധാന സംരംഭങ്ങളും നടപ്പാക്കി', ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

Content Highlights: Norka aims to create 100 day Employmenr opportunities for Expatriates

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us