![search icon](https://www.reporterlive.com/assets/images/icons/search.png)
ആലപ്പുഴ: പോക്സോ കേസിൽ ബിഹാർ സ്വദേശിയായ യുവാവ് അറസ്റ്റിൽ. ബിഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി അജ്മൽ ആരീഫിനെയാണ് (23) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ ഏഴര പിടികയിൽ വാകയ്ക്ക് താമസിച്ചുവരികയായിരുന്നു.
ഇക്കഴിഞ്ഞ ജനുവരി 30നാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽ പോകാൻ ഇറങ്ങിയ കുട്ടിയെ ഭീഷണിപ്പെടുത്തി മുറിയിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Content Highlights: Bihar native arrested in POCSO case