
ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് വായില്‍ മത്സ്യം കുടുങ്ങി 24കാരന് ദാരുണാന്ത്യം. പുതുപള്ളിയിലാണ് സംഭവം. പുതുപള്ളി സ്വദേശികളായ അജയന്‍-സന്ധ്യാ ദമ്പതികളുടെ മകന്‍ ആദര്‍ശ് (24) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെയായിരുന്നു സംഭവം.
ചൂണ്ടയിട്ട് പിടിച്ച മീനിനെ ആദര്‍ശ് കടിച്ചുപിടിച്ചിരുന്നു. ഇതിനിടെ മീന്‍ അബദ്ധത്തില്‍ ഉള്ളിലേയ്ക്ക് കടന്നുപോകുകയായിരുന്നു. ഉടന്‍ തന്നെ ആദര്‍ശിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Content Highlights- Man dies of stuck fish in mouth in kayamkulam