
ആലപ്പുഴ: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ആലപ്പുഴയിൽ സ്വകാര്യ ബസ് പിടികൂടി. ബസ്സിൽ നിന്ന് ഒരു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു. ആലപ്പുഴ ഡാൻസാഫ് ആണ് ബസ് പിടികൂടിയത്.
സ്കൂൾ വിദ്യാർത്ഥികൾക്ക് ലഹരി വിൽപന നടത്തുന്നു എന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. സംഭവത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും കസ്റ്റഡിയിലെടുത്തു. ചേർത്തല വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന ബസ് ആണ് പിടികൂടിയത്.
Content Highlights- Private bus seized with a sack of banned tobacco products in Alappuzha