
കായംകുളം: കായംകുളത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കൊല്ലം കുന്നത്തൂർ സ്വദേശി ആകാശ് (23), കൊല്ലം ഇടയ്ക്കാട് സ്വദേശി റീഗൽ രാജ് (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 21 ഗ്രാം എംഡിഎംഎയാണ് ഇവരുടെ കയ്യില്‍ നിന്ന് പിടികൂടിയത്.
ബെംഗളൂരില്‍ നിന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയാണ് യുവാക്കളിൽ നിന്ന് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കായംകുളം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
Content Highlights- Drug smuggling from Bengaluru to Kerala, two youths arrested with MDMA in Kayamkulam