ആലപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

സാരമായി പരുക്കേറ്റ നന്ദുവിനെയും ശരത്തിനെയും ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും നന്ദുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല

dot image

മാരാരിക്കുളം: ആലപ്പുഴയിൽ പാതിരപ്പള്ളി ജംക്‌ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തെക്കനാര്യാട് രാഹുൽ നിവാസിൽ എസ് നന്ദു (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം.സ്വകാര്യ കമ്പനി ജീവനക്കാരനായ നന്ദു പെട്രോൾ പമ്പിൽ നിന്നു മടങ്ങവെയാണ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചത്.

സാരമായി പരുക്കേറ്റ നന്ദുവിനെയും ശരത്തിനെയും ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും നന്ദുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല.എതിരെ വന്ന ബൈക്ക് ഓടിച്ചിരുന്ന പാതിരപ്പള്ളി പുതുവൽ ഹൗസിൽ എസ്. ശരത് (29) പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Content Highlight : Bikes collide in Alappuzha; A tragic end for the young man

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us