കഞ്ചാവിന് പകരം ഗ്രീൻ ടീ ഇലകൾ നൽകി കബളിപ്പിക്കാൻ ശ്രമിച്ച യുവാക്കളെ മർദിച്ച് ഗുണ്ടാസംഘം

കാറിലേക്ക് വലിച്ച് കയറ്റി യുവാക്കളെ ഗുണ്ടാസംഘം മർദിക്കുകയായിരുന്നു

dot image

കൊച്ചി: കഞ്ചാവിന് പകരം ഗ്രീൻ ടീ നൽകി പറ്റിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗുണ്ടാസംഘത്തിൻ്റെ മർദനത്തിനിരയായി യുവാക്കൾ. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. ചാവക്കാട് സ്വദേശികളായ രണ്ട യുവാക്കളെയാണ് ഗുണ്ടാസംഘം ആക്രമിച്ചത്. ഇവരെ പൊലീസ് പിടികൂടിയിരുന്നു.തൃപ്പൂണിത്തറ കേന്ദ്രികരിച്ചുള്ള ഗുണ്ടാസംഘമാണെന്ന് ആണ് കണ്ടെത്തൽ. നിരവധി കേസുകളിൽ പ്രതികളാണ് ഇവർ. ദേവദത്തൻ, സുഹൃത്തുക്കളായ അമ്പാടി, അർജുൻ, കാളിദാസൻ എന്നിവർ അടങ്ങുന്ന സംഘമാണ് യുവാക്കളെ മർദിച്ചത്. കഞ്ചാവെത്തിച്ച് നൽകാൻ സാധിക്കുമോ എന്ന് യുവാക്കളോട് ചോദിക്കുകയായിരുന്നു. ഇവർ സമ്മതിച്ചതിനെ തുടർന്ന് കലൂരിലെത്തി കൈമാറാൻ ശ്രമിക്കുമ്പോഴായിരുന്നു സംഭവം.

കൂട്ടത്തിലൊരാൾ കഞ്ചാവാണോ എന്ന് പരിശോധിച്ചപ്പോളാണ്, നൽകിയത് ഗ്രീൻ ടീയാണെന്ന് കണ്ടെത്തുന്നത്. തുടർന്ന് കാറിലേക്ക് വലിച്ച് കയറ്റി യുവാക്കളെ ഗുണ്ടാസംഘം മർദിക്കുകയായിരുന്നു. യഥാർത്ഥ സംഭവം ആദ്യം പൊലീസിനോട് ആദ്യം പരാതി നൽകിയപ്പോൾ മറച്ച് വെച്ചെങ്കിലും പിന്നീട് യഥാർത്ഥ കാരണം പറയുകയായിരുന്നു.

Content Highlights-Gangsters beat up youths who tried to cheat them by giving them green tea leaves instead of ganja

dot image
To advertise here,contact us
dot image