നടിമാരുടെ ചിത്രം കാണിച്ച് ലൈംഗിക വാ​ഗ്ദാനം; പണം തട്ടിയ ആള്‍ അറസ്റ്റിൽ

സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസാണ് അന്വേഷണം നടത്തിയത്.

dot image

കൊച്ചി: പ്രുഖരായ സിനിമാ നടിമാരുടെ ചിത്രം കാണിച്ച് ലൈംഗിക വാ​ഗ്ദാനം നടത്തി പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം എളമക്കര സ്വദേശി ശ്യാം മോഹനെ (37) ആണ് കൊച്ചി സിറ്റി സൈബർ പൊലീസ് പിടികൂടിയത്. രണ്ട് നടിമാരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസാണ് അന്വേഷണം നടത്തിയത്.

സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെയാണ് പ്രതി നടിമാരുടെ ഫോട്ടോ പ്രചരിപ്പിക്കുന്നത്. ഗ്രൂപ്പുകൾ വഴി നടിമാരുമായി ഡേറ്റിങ്ങിനും അടുത്തിടപഴകാനും അവസരം നൽകാമെന്ന് പറഞ്ഞ് വാ​ഗ്ദാനം നടത്തിയാണ് തട്ടിപ്പ്. അന്വേഷണത്തിൽ ഗൾഫിലുള്ള മലയാളി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും പ്രതി സജീവമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

സമാനമായ കേസിൽ മറ്റൊരു പ്രതിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പാലക്കാട് അട്ടപ്പാടി സ്വദേശിയെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇത്തരത്തിലുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി സൈബർ പൊലീസ് അറിയിച്ചു.

Content highlights: Man has been arrested in the case of extorting money by showing the pictures of movie actresses

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us