കൊച്ചിയിൽ ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപന; കണ്ണൂർ സ്വദേശിയെ തേടിയെത്തിയത് സിനിമാ പ്രവര്‍ത്തകരും

33.610 ഗ്രാം എംഡിഎംഎയും 23.246 കിലോഗ്രാം കഞ്ചാവുമാണ് പിടികൂടിയത്

dot image

കൊച്ചി: ഇടപ്പള്ളിയില്‍ ജിംനേഷ്യത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പന നടത്തിയ കണ്ണൂര്‍ സ്വദേശി പിടിയില്‍. വെള്ളോറ കാരിപ്പിള്ളി കണ്ടക്കിയില്‍ വീട്ടില്‍ നൗഷാദാണ് എക്‌സൈസിന്റെ പിടിയിലായത്. 33.610 ഗ്രാം എംഡിഎംഎയും 23.246 കിലോഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.

എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം എസ് ജനീഷും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവും എംഡിഎംഎയും കണ്ടെത്തിയത്. ഇടപ്പള്ളി ടോള്‍ ജംങ്ഷന്‍ ഭാഗത്തായിരുന്നു ഇയാള്‍ ജിംനേഷ്യം നടത്തിയിരുന്നത്. ജിമ്മില്‍ പരിശീലനത്തിനെത്തുന്നവരും സിനിമാ പ്രവര്‍ത്തകരും ലഹരിക്കായി നൗഷാദിനെ സമീപിച്ചിരുന്നതായാണ് സൂചന.

രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം നൗഷാദിന്റെ ഫ്‌ളാറ്റിലും ജിമ്മിലും പരിശോധന നടത്തിയിരുന്നു. രണ്ടിടത്തു നിന്നുമാണ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തത്. ബെംഗളൂരു, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് നൗഷാദും കൂട്ടുപ്രതി വിനോദും ലഹരി എത്തിച്ചിരുന്നത്. വിനോദ് നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Content Highlights- kannur native man arrested for sell drugs in edappally

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us