നെടുമ്പാശ്ശേരിയില്‍ അനധികൃതമായി എത്തിച്ച ദേശാടനപക്ഷികളെ തിരിച്ചയച്ചു

ദേശാടനപക്ഷികളെ തായ് എയർവേയ്സിലാണ്

dot image

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി കടത്തുന്നതിനിടെ പിടികൂടിയ ദേശാടനപക്ഷികളെ തിരിച്ചയച്ചു. തിരുവനന്തപുരം സ്വദേശികളായ ബിന്ദുമോൾ, ശരത് എന്നിവരിൽ നിന്ന് പി‌ടിക്കുടിയ ദേശാടനപക്ഷികളെയാണ് തിരിച്ചയത്. ദേശാടനപക്ഷികളെ തായ് എയർവേയ്സിലാണ് തിരിച്ചയച്ചത്.

തായ്‌ലന്റിലെ അനിമല്‍ ക്വാറന്റൈന്‍ അതോറിറ്റീസ് അധികൃതർ പക്ഷികളെ ഏറ്റുവാങ്ങിയതായും അധികൃതർ അറിയിച്ചു. വേഴാമ്പലുകള്‍ ഉള്‍പ്പെടെ അപൂര്‍വയിനത്തില്‍പെട്ട പക്ഷികളുമായിയാണ് തിരുവനന്തപുരം സ്വദേശികൾ അറസ്റ്റിലായത്.ഇവരെ ഈ മാസം17വരെ റിമാൻഡ് ചെയ്തു. 25, 000 മുതല്‍ 2 ലക്ഷം രൂപ വരെ വില വരുന്ന പക്ഷികളെയാണ് അനധികൃതമായി കൊണ്ടുവന്നത്.

Content Highlight : Migratory birds caught in Nedumbassery were sent back

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us