പൊലീസിൻ്റെയും മോട്ടോർ വാഹന വകുപ്പിൻ്റെയും മിന്നൽ പരിശോധന: കൊച്ചിയിൽ ഒരു രാത്രി കൊണ്ട് ലഭിച്ചത് 2 ലക്ഷം രൂപ

നിയമലംഘനം നടത്തിയ 78 വാഹനങ്ങൾക്കാണ് പിഴ വീണത്

dot image

കൊച്ചി: ട്രാഫിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി വിലസി നടന്നവരെ പൂട്ടാൻ രണ്ടും കൽപ്പിച്ചിറങ്ങിയ പൊലീസിനും മോട്ടോ‌ർ വാഹന വകുപ്പിനും നിയമ ലംഘനം നടത്തിയവരിൽ നിന്ന് ഒറ്റ രാത്രി കൊണ്ട് പിഴയായി ലഭിച്ചത് 2.81 ലക്ഷം രൂപ. കഴിഞ്ഞ ദിവസമാണ് വർദ്ധിച്ച് വരുന്ന ട്രാഫിക്ക് നിയമ ലംഘനങ്ങളെ നിയന്ത്രിക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി മിന്നൽ പരിശോധനയ്ക്കായി ഇറങ്ങിയത്. നിയമലംഘനം നടത്തിയ 78 വാഹനങ്ങൾക്കാണ് പിഴ വീണത്. ഇതിൽ കൂടുതലും നമ്പർ പ്ലേറ്റ് ഇല്ലാത്തതിനുള്ള കേസുകളാണ്. നമ്പർ പ്ലേറ്റ് മറയ്ക്കുക, രജിസ്ട്രേഷൻ നമ്പർ ഉരി മാറ്റുക തുടങ്ങിയ നിയമലംഘനങ്ങൾ വഴി 26 വാഹനങ്ങളാണ് വലയിലായത്.

ശക്തമായ ഹെഡ് ലൈറ്റുകൾ ഉപയോ​ഗിച്ച് കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള ഡ്രൈവിം​ഗിനും ആഡംബര ലൈറ്റുകൾ പിടിപ്പിച്ചതിനും 19 വാഹനങ്ങൾക്കെതിരെ കേസെടുത്തു. മീറ്ററില്ലാതെ ഓടിയ 11 ഓട്ടോകളും ഇന്നലെ വെട്ടിലായി. പിഴ ഈടാക്കിയവയിൽ രൂപമാറ്റം വരുത്തിയ ബസ്സുകളും ഇരുചക്ര വാഹനങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. പിഴ ഈടാക്കിയത് മാത്രമല്ല വാഹനങ്ങളെ പൂർവ സ്ഥിതിയിലേക്ക് മാറ്റിയ ശേഷം മാത്രമാണ് നിയമ നടപടി ഒഴിവാക്കിയത്. പൂർവ സ്ഥിതിയിലേക്ക് മാറ്റാത്ത വാഹനങ്ങൾക്ക് വാഹന രജിസ്ട്രേഷൻ റദ്ദാക്കുമെന്നും എറണാകുളം ആർ ടി ഒ അറിയിച്ചു.

Content highlight- Police and Motor Vehicle Department Lightning Check: In Kochi, Rs 2 Lakhs were received in one night

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us