കാക്കനാട് കച്ചവടക്കാരന്റെ മരണം; കൊലപാതകമെന്ന് പൊലീസ്, നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ

നവംബർ 30നാണ് സലീമിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

dot image

കൊച്ചി:കാക്കനാട് കച്ചവടക്കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. വാഴക്കാല ഓത്തുപള്ളി റോഡിലെ താമസക്കാരനായ എം എ സലീമിനെയാണ് കഴിഞ്ഞ മാസം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മോഷണ ശ്രമത്തിനിടെ സലീമിനെ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സലീമിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് സംഭവത്തിൽ നിർണായക തെളിവായത്.

നവംബർ 30നാണ് സലീമിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണശ്രമത്തിനിടയിലെ കൊലപാതകമാണെന്ന് തെളിഞ്ഞത്.

Content Highlight:Death of Kakkanad Merchant; The police called it murder

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us