പൂട്ടിക്കിടക്കുന്ന വീട്ടിലെ ഫ്രിഡ്ജില്‍ കണ്ടെത്തിയ അസ്ഥികൂടം പഠനാവശ്യത്തിന് ഉപയോഗിച്ചതോ എന്ന് സംശയം

ഇരുപത് വര്‍ഷമായി ഈ വീട് പൂട്ടിക്കിടക്കുകയായിരുന്നു.

dot image

എരുവേലി: എറണാകുളം ചോറ്റാനിക്കരയില്‍ ഫ്രിഡ്ജില്‍ കണ്ടെത്തിയ അസ്ഥികൂടം പഠനാവശ്യത്തിന് ഉപയോഗിച്ചതാണോ എന്ന സംശയവുമായി പൊലീസ്. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന അസ്ഥികൂടത്തിൽ ചില മാർക്കുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസിന് ഇത്തരത്തിലൊരു സംശയമുണ്ടായത്. ഇതിൻ്റെ ഭാഗമായി വീട്ടുടമസ്ഥനായ ഡോ. ഫിലിപ്പ് ജോണിൻ്റെ മൊഴി നാളെ രേഖപ്പെടുത്തും.  അതേ സമയം, ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ സംശയത്തിന് വ്യക്തത വരുവെന്നും പൊലീസ് അറിയിച്ചു.

ചോറ്റാനിക്കരയിലെ എരുവേലിയിലാണ് പൂട്ടികിടന്ന വീട്ടിനുള്ളിൽ കേടായ ഫ്രിഡ്ജിൽ അസ്ഥികൂടം കണ്ടെത്തിയത്. ബിഗ് ഷോപ്പറില്‍ സൂക്ഷിച്ച നിലയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. ഇരുപത് വര്‍ഷമായി ഈ വീട് പൂട്ടിക്കിടക്കുകയായിരുന്നു.

ആള്‍താമസമില്ലാത്തതിനാല്‍ സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്നു ഈ വീട്. നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഫ്രിഡ്ജിനുള്ളില്‍ നിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. അതേസമയം, തലയോട്ടിക്ക് എത്ര വര്‍ഷത്തെ പഴക്കമുണ്ടെന്ന് വ്യക്തമല്ല.

content highlight- It is suspected that the skeleton found in the fridge of the locked house was used for study purposes

dot image
To advertise here,contact us
dot image