വിനോദയാത്രക്കായി ബാഗുകൾ വരെ പാക്ക് ചെയ്തു, പിന്നാലെ മകൾക്ക് വിഷം നൽകി കൊലപെടുത്തിയ ശേഷം കുടുംബം ജീവനൊടുക്കി

ഉത്തർപ്രദേശ് സ്വദേശികളായ അനൂപ് കുമാറിൻ്റെയും ഭാര്യയായ രാഖിയേയും ഇവരുടെ രണ്ട് കുട്ടികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

dot image

ബെം​ഗളൂരു: ബെം​ഗളൂരുവിൽ പോണ്ടിച്ചേരിയിലേക്ക് വിനോദയാത്രയ്ക്ക് പോകാൻ തയ്യാറെടുത്ത കുടുംബം ജീവനൊടുക്കിയ നിലയിൽ. ഉത്തർപ്രദേശ് സ്വദേശികളായ അനൂപ് കുമാറിൻ്റെയും ഭാര്യയായ രാഖിയേയും ഇവരുടെ രണ്ട് കുട്ടികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അനൂപ് കുമാർ ബെംഗളൂരുവിലെ ഒരു കമ്പനിയിൽ സോഫ്റ്റ് വെയർ കൺസൾട്ടൻ്റായി ജോലി ചെയ്യുകയായിരുന്നു. ഇവരുടെ മൂത്ത കുട്ടിയായ അനുപ്രിയ(5) ഭിന്നശേഷിയുള്ള കുട്ടിയാണ്. അനുപ്രിയക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷമാണ് ഇവർ സ്വയം ​ജീവനൊടുക്കിയത്. വിനോദയാത്രയ്ക്കായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതിന് ശേഷമാണ് ഇവർ ജീവനൊടുക്കിയത്.

വീട്ടുജോലിക്ക് സഹായിയായി വരാറുള്ള സത്രീ രാവിലെ വീട്ടിലെത്തി വാതിൽ കൊട്ടിയിട്ടും തുറക്കാതെ വന്നതോടെ അയൽക്കാരെ വിളിച്ച് വീട്ടുകാരെ പറ്റി തിരക്കുകയായിരുന്നു. ഫോണിൽ വിളിച്ചിട്ടും കിട്ടാതെ വന്നപ്പോൾ ഇവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് എത്തി വാതിൽ ബലമുപയോ​ഗിച്ച് തുറന്നപ്പോഴാണ് മരണവിവരം പുറത്ത് അറിയുന്നത്. കുടുംബത്തിന് കാര്യമായ പ്രശ്നങ്ങൾ ഇല്ലെന്നാണ് അയൽകാർ അറിയിച്ചത്. എന്നാൽ ഭിന്നശേഷിക്കാരിയായ മകൾ അനുപ്രിയയുടെ അവസ്ഥയിൽ കുടുബം അസ്വസ്ഥമായിരുന്നുവെന്നും കടുത്ത സമ്മർദത്തിലായിരുന്നുവെന്നും വീട്ടിലെ സഹായി അറിയിച്ചു. അതേ സമയം, പോകാനായി ബാ​ഗുകളെല്ലാം തയ്യാറാക്കി വെച്ച ശേഷമാണ് ജീവനൊടുക്കിയതെന്നത് ശ്രദ്ധേയമാണ്. സംഭവത്തിൽ സദാശിവ ന​ഗർ പൊലീസ് അന്വേഷണം തുടർന്ന് വരികയാണ്. ആത്മഹത്യ കുറിപ്പുകളൊന്നും സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചിട്ടില്ല.

content highlight- They even packed their bags for the excursion, then poisoned their daughter and killed the family before committing suicide

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us