'നീതിക്കായി ഏഴുവർഷം പോരാടി പ്രതീക്ഷയോടെ പോരാട്ടം തുടരും' വാളയാർ പെൺകുട്ടികളുടെ പിതാവ്

'എന്തു തെളിവിൻ്റെ അടിസ്ഥാനത്തിലാണ് തങ്ങളെ പ്രതികളാക്കിയതെന്ന് അറിയില്ല.'

dot image

കൊച്ചി: വാളയാർ കേസിൽ പെൺകുട്ടികളുടെ അച്ഛനെയും അമ്മയെയും പ്രതി ചേർത്ത് സിബിഐ കുറ്റപത്രം പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി പെൺകുട്ടികളുടെ പിതാവ് രംഗത്തെത്തി. എന്തു തെളിവിൻ്റെ അടിസ്ഥാനത്തിലാണ് തങ്ങളെ പ്രതികളാക്കിയതെന്ന് അറിയില്ല. നീതിക്കായി ഏഴുവർഷം പോരാടി, പ്രതീക്ഷയോടെ ഇനിയും പോരാട്ടം തുടരും. അടുത്തമാസം മുതൽ സമരരംഗത്തേക്ക് ഇറങ്ങും. കൊലപാതകം ആണെന്നതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസ് അട്ടിമറിക്കാൻ ആദ്യം മുതൽ തന്നെ ശ്രമം നടന്നിരുന്നു. സിബിഐയും കേസ് അട്ടിമറിച്ചു. അതിൻ്റെ ഭാഗമായാണ് തങ്ങളെയും പ്രതികളാക്കിയതെന്നും വാളയാർ പെൺകുട്ടികളുടെ പിതാവ് റിപ്പോർട്ടറിനോട് പ്രതികരിച്ചു.

വാളയാർ കേസിൽ അച്ഛനെയും അമ്മയെയും പ്രതി ചേർത്ത് സിബിഐ കുറ്റപത്രം പുറത്ത് വന്നിന് പിന്നാലെയായിരുന്നു പ്രതികരണം. ബലാത്സംഗ പ്രേരണാകുറ്റമാണ് ചുമത്തിയത്. പോക്‌സോ, ഐപിസി നിയമങ്ങൾ അനുസരിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്.

2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില് 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാർച്ച് നാലിന് ഇതേ വീട്ടിൽ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാർച്ച് ആറിന് പാലക്കാട് എ എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

2017 മാർച്ച് 12 ന് മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. 2019 ഒക്ടോബർ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേർത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. 2019 ഒക്ടോബർ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടിരുന്നു.

content highlight- 'Fighting for justice for seven years will continue the fight with hope' said the father of the Walayar girls

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us