കൊച്ചി : എറണാകുളം ചേലക്കുളത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പൂച്ചക്കുഴി വെള്ളേക്കാട്ട് സ്വദേശി നിഷയെയാണ് ഇന്ന് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതശരീരം കിടപ്പുമുറിയിലെ കട്ടിലിലാണ് കിടന്നിരുന്നത്. ഭർത്താവ് നാസറിനെ കുന്നത്തുനാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്
Content Highlights :Housewife's body found on bed in bedroom. Husband in police custody