കൊച്ചിയിൽ കാർ പൂർണമായും കത്തിനശിച്ചു; കത്തിയത് അരക്കോടിയിലധികം വിലയുള്ള ജാഗ്വാർ

സമീപത്തെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ എത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല

dot image

കൊച്ചി: എറണാകുളം കുസാറ്റ് ക്യാംപസിൽ ആഢംബര കാർ കത്തി നശിച്ചു. സ്കൂൾ ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിന് സമീപം നിർത്തിയിട്ടിരുന്ന കാറാണ് കത്തി നശിച്ചത്. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ ഇറങ്ങി മാറിയതിനാൽ വലിയ അപകടം ഒഴിവായി. പാലക്കാട് സ്വദേശി സിദ്ധിഖിന്റെ കാറാണ് കത്തി നശിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടു കൂടിയാണ് 75 ലക്ഷത്തോളം രൂപ വില വരുന്ന ജാഗ്വാർ കാർ കത്തി നശിച്ചത്. കളമശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ സ്കൂൾ ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസ് കെട്ടിടത്തിന് മുന്നിൽ വച്ച് ഓഫ് ആയി. ഇതോടെ ഡ്രൈവർ വാഹനം ഒതുക്കി പുറത്തിറങ്ങി ബോണറ്റ് പൊക്കി നോക്കിയപ്പോൾ പുകയുയരുന്നത് കണ്ട് ഓടിമാറുകയായിരുന്നു.

ഉ‌ടൻ തന്നെ കാറിൽ തീ പടരുകയായിരുന്നു. സമീപത്തെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ എത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് തൃക്കാക്കരയിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റിൻ്റെ സഹായത്തോടെയാണ് തീ അണച്ചത്. ലക്ഷങ്ങൾ വിലയുള്ള ജാഗ്വാർ പൂർണമായും കത്തി നശിച്ചു. കാറിൽ നിന്ന് പുക ഉയർന്നതിൻ്റെ കാരണം വ്യക്തമല്ല.

Content Highlights: Luxury car burnt down in Ernakulam CUSAT campus. The car which was parked near the School of Management Studies was burnt down

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us