'ദേഹോപദ്രവം ഏൽപ്പിച്ചു';പൊലീസ് സ്റ്റേഷനിൽ നാശനഷ്ടമുണ്ടാക്കിയ സംഭവത്തിൽ പ്രതികളുടെ അമ്മമാർക്കെതിരെയും കേസ്

ഇന്നലെ രാവിലെ പ്രതികളെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ബന്ധുക്കള്‍ സ്റ്റേഷനിലെത്തിയത്

dot image

കൊച്ചി: എറണാകുളം അമ്പലമേട്ടില്‍ മോഷണക്കേസ് പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ നാശനഷ്ടം ഉണ്ടാക്കിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി. പ്രതികളുടെ ഭാര്യമാര്‍ക്കും അമ്മമാര്‍ക്കും എതിരെ കേസ്. പൊലീസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍പ്പിച്ചു, ഡ്യൂട്ടി തടസ്സപ്പെടുത്തി, പൊലീസിനെ അസഭ്യം വിളിച്ചു തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നാല് സ്ത്രീകള്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. സഹോദരങ്ങളായ അജിത്ത് ഗണേശന്‍, അഖില്‍ ഗണേശന്‍ എന്നിവരും ആദിത്യന്‍ എന്നയാളുമാണ് ഇന്നലെ പൊലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയത്. പ്രതികളെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴാണ് ബന്ധുക്കള്‍ വാഹനം തടയാന്‍ ശ്രമിച്ചത്.

അമ്പലമേട്ടില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഫ്ളാറ്റില്‍നിന്ന് നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ചെന്ന കേസിലാണ് മൂവരും അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഫ്ളാറ്റില്‍ നിന്ന് ശബ്ദംകേട്ട് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഈ സമയത്ത് ഇവര്‍ പൊലീസുകാരെ അസഭ്യം പറയുകയും അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച ശേഷവും ഇവര്‍ അതിക്രമം തുടര്‍ന്നുവെന്നാണ് പൊലീസ് പറയുന്നത്.

അറസ്റ്റിന് പിന്നാലെ ഇന്നലെ രാവിലെ കോടതിയില്‍ ഹാജരാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇവരെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികളുടെ ബന്ധുക്കള്‍ സ്റ്റേഷനിലെത്തിയത്. യുവാക്കള്‍ നിരപരാധികളാണെന്നും അന്യായമായാണ് പിടികൂടിയതെന്നും പറഞ്ഞാണ് ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചത്.

Content Highlights: Case registered against relatives of Ambalamed Police Station attack accused persons

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us