
കൊച്ചി: കല്ലമ്പലത്ത് എംഡിഎംഎയുമായി കമിതാക്കൾ പിടിയിൽ. താന്നിമൂട് സ്വദേശികളായ ദീപു(25), അഞ്ജന(30) എന്നിവരാണ് പിടിയിലായത്. ബസിൽ കൊച്ചിയിലെത്തിയ ഇവരെ ഡാൻസാഫ് ടീം പിടികൂടുകയായിരുന്നു. പ്രതികൾ ബെംഗളൂരുവിൽ നിന്ന് ആണ് വന്നതെന്നാണ് പ്രാഥമിക വിവരം.
പ്രതികളെ കല്ലമ്പലം പൊലീസിന് കൈമാറി. ലഹരി ശേഖരത്തിന്റെ അളവ് തൂക്കം നിശ്ചയിച്ചിട്ടില്ല. അറസ്റ്റിലായ ദീപു മുൻപും സമാന കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട് പുതിയ ബസ്റ്റാൻഡിലും രണ്ടു പേരിൽ നിന്ന് ലഹരി പിടിച്ചെടുത്തു. ബംഗാൾ സ്വദേശിയായ നോമിനുൽ മാലിത, എറണാകുളം സ്വദേശിയായ ഷാജി എന്നിവരാണ് ഡാൻസാഫ് ടീമിന്റെ പിടിയിലായത്. 20 കിലോ കഞ്ചാവ് ആണ് ഇവരിൽ നിന്നും പിടികൂടിയത്. ഒഡീഷയിൽ നിന്നും പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവ്.
Content Highlight: Drug Siezed by DANSAF in Kochi and Kozhikode Arrested