
മൂവാറ്റുപുഴ: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ ആക്രമണം നടത്തിയ മൂന്നംഗ സംഘം പിടിയിൽ. മൂവാറ്റുപുഴ ആനിക്കാട് ആവോലി സ്വദേശികളായ അമൽരാജൻ, അമൽനാഥ്, പി സെൽജോ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പായിപ്ര സ്വദേശികളായ അമൽ ശശി, സുഹൃത്ത് മനു എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
വ്യാഴാഴ്ച രാത്രി മൂവാറ്റുപുഴ ലത ബസ് സ്റ്റാൻ്റിന് അകത്തായിരുന്നു സംഭവം. മനുവിന്റെ പക്കൽ നിന്നും അമൽരാജൻ പണം കടം വാങ്ങിയിരുന്നു. ഈ പണം മനുവിന്റെ സുഹൃത്തായ അമൽ ശശി അമൽരാജനോട് തിരിച്ചു തരാൻ ആവശ്യപ്പെട്ടു. ഇതാണ് സംഘത്തെ പ്രകോപിപ്പിച്ചത്.
Content Highlight: Youths attacked for asking borrowed money back in Muvattupuzha