
കൊച്ചി: ഓട്ടോറിക്ഷ മറിഞ്ഞ് പത്താക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഫോർട്ട്കൊച്ചി മാന്ത്ര പാലത്തിന് സമീപമായിരുന്നു സംഭവം. അമരാവതി ധർമശാല റോഡിൽ മുരളി നിവാസിൽ ജയറാം- ജെൻസി ദമ്പതികളുടെ മകൾ ദർശന ജയറാം(15) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാനിരിക്കെയായിരുന്നു ഈ അപകടം. പരീക്ഷാത്തലേന്ന് അവസാനവട്ട ഒരുക്കത്തിന്റെ ഭാഗമായി ഓട്ടോറിക്ഷയിൽ ട്യൂഷന് പോവുകയായിരുന്നു ദർശന. ബസിന് സൈഡ് കൊടുത്തപ്പോൾ ഓട്ടോ മറിയുകയും ദർശന അടിയിൽപ്പെടുകയുമായിരുന്നു. പള്ളുരുത്തി സെന്റ് അലോഷ്യസ് സ്കൂൾ വിദ്യാർഥിനിയായിരുന്നു. സഹോദരി-രേവതി. മൃതദേഹം കൊച്ചി ഗൗതം ആശുപത്രിയിൽ.
Content Highlights: student died in road accident at kochi