
കൊച്ചി: കരിക്ക് വിൽക്കുന്ന പെട്ടിക്കടയിലേക്ക് കാർ പാഞ്ഞ് കയറി യുവതി മരിച്ചു. ഇടുക്കി സ്വദേശിനി ശുഭ(33)യാണ് മരിച്ചത്. എറണാകുളം കോതമംഗലത്ത് ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. കോതമംഗലം കുത്തുകുഴിയിൽ റോഡരികിൽ ശുഭ കരിക്ക് കച്ചവടം നടത്തിയിരുന്ന ഇടത്തേയ്ക്ക് കാർ പാഞ്ഞ് കയറുകയായിരുന്നു.
കോതമംഗലം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. ഉടൻ തന്നെ ശുഭയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Content Highlights: Woman dies after car crashes into shop at Kochi