
കൊച്ചി: എറണാകുളത്ത് പൊലീസ് ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിന്ന മൂന്ന് സ്ത്രീകളെ ഇടിച്ച് തെറിപ്പിച്ചു. എറണാകുളം ഞാറക്കൽ പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. വൈപ്പിനിൽ വെച്ചാണ് അപകടം ഉണ്ടായത്. ടയർ പൊട്ടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Content Highlight : Police jeep and lorry collide in Vypeen, causing accident