
തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ ഓടികൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. വർക്കല സ്വദേശി കൃഷ്ണനുണ്ണിയുടെ ബിഎംഡബ്ല്യു കാറിനാണ് തീപിടിച്ചത്. കോസ്റ്റൽ പൊലീസും നാട്ടുകാരും ചേർന്ന് കാറിൻ്റെ തീയണച്ചു. കാറിലുണ്ടായവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
Content Highlight : A BMW car caught fire while driving in Thiruvananthapuram.