ലോറിയുടെ പിൻവാതിൽ തുറന്നത് അറിഞ്ഞില്ല; നടുറോഡിൽ കോഴിയിറച്ചിയുടെ മാലിന്യം; വലഞ്ഞ് നാട്ടുകാർ

വാതിൽ കൃത്യമായി അടയ്ക്കാതെ അലക്ഷ്യമായ രീതിയിലാണ് ലോറി സഞ്ചരിച്ചിരുന്നത്

dot image

കൊച്ചി: ആലുവയിൽ കോഴിയിറച്ചിയുടെ മാലിന്യവുമായി പോയ ലോറിയിൽ നിന്ന് അവശിഷ്ടങ്ങൾ റോ‍ഡിലേക്ക് വീണു. കോഴിയിറച്ചിയുടെ അവശിഷ്ടവുമായി ദേശീയപാതയിലൂടെ പോയ ലോറിയുടെ പിൻഭാഗത്തെ ഡോർ തുറന്നു പോയതിനെ തുടർന്നാണ് നടുറോഡിലേക്ക് കിലോമീറ്ററുകളോളം ദൂരം മാലിന്യം വീണത്.

വാതിൽ കൃത്യമായി അടയ്ക്കാതെ അലക്ഷ്യമായ രീതിയിലാണ് ലോറി സഞ്ചരിച്ചിരുന്നത്. ആലുവയിലെ മാതാ തീയേറ്റർ മുതലാണ് വാഹനത്തിൽ നിന്ന് മാലിന്യങ്ങൾ പുറത്തേക്ക് വീഴുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ നാട്ടുകാർ വാഹനത്തെ പിന്തുടർന്നെത്തി വാഹനം തടയുകയായിരുന്നു. കമ്പനിപ്പടിയിൽ നിന്ന് ഇടറോഡ് വഴി വാഹനം കടന്നപ്പോൾ നാട്ടുകാർ തടഞ്ഞു. നാട്ടുകാർ വാഹനം തടഞ്ഞപ്പോഴാണ് ലോറിയിലുണ്ടായിരുന്നവർ സംഭവം അറിഞ്ഞത്. മാലിന്യം റോഡിലാകെ വീണതോടെ പ്രദേശത്ത് ദുർഗന്ധം പരന്നു.

Content Highlights- The back door of the lorry was opened without realizing it, and chicken waste fell for kilometers on the middle of the road, leaving locals in shock.

dot image
To advertise here,contact us
dot image