ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് വിനോദസഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ഡൽഹി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7. 30 ഓടെയാണ് അപകടം നടന്നത്.
ശബ്ദം കേട്ടു ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇറക്കം ഇറങ്ങിവരുന്നതിനിടയിൽ നെടുങ്കണ്ടം ടൗണിന് സമീപത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം 100 അടിയിലധികം താഴ്ച്ചയിലേക്കാണ് മറിഞ്ഞത്. മൂന്നാർ സന്ദർശിച്ചതിനുശേഷം തേക്കടിയിലേക്ക് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.
Content Highlight: Tourists' vehicle overturns into Koka, accident in Nedunkandam